കോട്ടയം : കോറോണ വൈറസ് ബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ദമ്പതികള്‍ ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തി രോഗം സ്ഥിരീകരിച്ച ദമ്പതികളുടെ മകനും മരുമകളുമാണ് ഇപ്പോള്‍ രോഗവിമുക്തരായത്.
ചെങ്ങളം സ്വദേശികളായ ഇവരുടെ പരിശോധനാ ഫലത്തില്‍ രോഗം ഭേദമായെന്ന് കണ്ടെത്തിയതോടെയാണ് വീട്ടില്‍ പറഞ്ഞു വിട്ടത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. അതേസമയം വീട്ടിലേക്ക് പറഞ്ഞ് വിട്ടെങ്കിലും ഇരുവരോടും കുറച്ച് നാള് കൂടി നിരീക്ഷണത്തില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബമാണ് ഇറ്റയില്‍ നിന്ന് റാന്നിലേക്ക് വന്നതും രോഗം സ്ഥിരീകരിച്ചതും. ഇവരെ കൂട്ടാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലടക്കം പോയ മകനും മരുമകള്‍ക്കുമാണ് ദിവസങ്ങള്‍ക്ക് ശേഷം രോഗ ബാധ സ്ഥിരീകരിച്ചത്. ഇവരുടെ പ്രായമായ അച്ഛനും അമ്മയും ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വിമാനത്താവളത്തില്‍ ഇറങ്ങി അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വിരുന്നു സത്കാരത്തിനും മറ്റുമായി കറങ്ങിയടിച്ചു നടക്കുകയായിരുന്നു ഈ മൂന്നുപേര്‍. അതുകൊണ്ടു തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇവര്‍ ചെറിയ തലവേദനയൊന്നുമല്ല സൃഷ്ടിച്ചത്. ഇവരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ക്കും അധികൃതര്‍ നിരീക്ഷണം ഏര്‍പ്പെടുത്തേണ്ടതായി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: