തൊടുപുഴ: കൊറോണ വൈൈറസ് ബാധയെ തുടർന്ന് പെരുമ്പാവൂരിൽ കുടുങ്ങി തമിഴ് തൊഴിലാളികൾ നാട്ടിലെെത്തി. ഗത്യന്തരമില്ലാതെ കുമളിയിലേക്ക് നടന്നുപോകുകയായിരുന്ന ഏഴംഗ സംഘത്തെ നാട്ടിലെത്താന്‍ സഹായിച്ചത് തൊടുപുഴ എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം.
താലൂക്ക് – ജില്ല അധികൃതര്‍ ഇവരെ പോകാന്‍ അനുവദിക്കരുതെന്ന് അറിയിച്ചെങ്കിലും മറ്റ് വഴികളില്ലാതെ വന്നതോടെ പോലീസ് വാഹന സൗകര്യം ഒരുക്കി നല്‍കുകയായിരുന്നു. ഇന്നലെ വൈകിട്ട് പുറപ്പെട്ട സംഘം രാവിലെ സംസ്ഥാന അതിർത്തിയും പിന്നിട്ട് കമ്പത്ത് .
ഇന്നലെ ഉച്ചയോടെ രണ്ട് സംഘമായി ഏഴുപേര്‍ നടന്ന് വരുന്നത് കണ്ടാണ് തൊടുപുഴയിലെ മാധ്യമ പ്രവര്‍ത്തകര്‍ കാര്യം അന്വേഷിച്ചത്. തമിഴ്നാട്ടില്‍ നിന്ന് പെരുമ്പാവൂരില്‍ റോഡ് പണിക്കായി എത്തിയവരാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമാണ് മധുര പേരയൂര്‍ ശൂലംപുരം പാല്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചത്.
കൊറോണ മൂലം രണ്ടാഴ്ചയോളമായി ജോലി ഇല്ലാതായിരുന്നു. പിന്നാലെ ജോലിക്കെത്തിച്ചവര് കൈവിടുകയും അന്തിയുറങ്ങിയിരുന്ന സ്ഥലവും ഇല്ലാതാവുകയും ചെയ്തു. കൈയിലെ പണം തീരാറായതോടെ പട്ടിണിയിലുമായി. തമിഴ്നാട്ടിലേക്ക് നടത്തം ആരംഭിച്ചപ്പോള്‍ കുടിക്കാന്‍ വെള്ളം മാത്രമാണ് കൈയില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് നഗരസഭ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം നല്കി. ജില്ലാ കളക്ടറുമായി നഗരസഭ അധികൃതര്‍ ബന്ധപ്പെട്ടെങ്കിലും ഇവര്‍ തൊടുപുഴയില്‍ തുടരാന്‍ തയ്യാറായില്ല. നടന്ന് പോകാനായിരുന്നു തീരുമാനം. ഇത്തരത്തില്‍ വരുന്ന വഴിക്ക് ഒരു ലോറി കിട്ടിയെങ്കിലും മൂവാറ്റുപുഴ പോലീസ് ഇവരെ ഇറക്കി വിട്ട് നടന്ന് പൊയ്ക്കോളുവാന്‍ പറയുകയും ചെയ്തിരുന്നു.
മറ്റ് വഴിയില്ലാത്തതിനാൽ പോകുന്ന വഴിക്ക് കഴിക്കാനുള്ള ഭക്ഷണം കൂടി പൊതിഞ്ഞ് നല്കി നഗരസഭ അധികൃതര്‍ ഇവരെ വിട്ടയച്ചു. പിന്നാലെ തൊടുപുഴ എസ്ഐ എം.പി. സാഗറിന്റെ നേതൃത്തിലുള്ള പോലീസ് സംഘം വിവരം അറിഞ്ഞ് സ്ഥലത്തെത്തി. താമസിക്കാന്‍ സൗകര്യമൊരുക്കാമെന്ന് എസ്ഐ അറിയിച്ചെങ്കിലും ഒരു വനിത ഉള്‍പ്പെടുന്ന ഏഴംഗ സംഘത്തിന് എങ്ങനെയും വീട്ടിലെത്തിയാല്‍ മതിയെന്നായിരുന്നു. അവസാനം ഇവരുടെ പോലീസിന് കണ്ണീരിന് മുന്നില്‍ അലിയേണ്ടി വന്നു.
ഒന്നര മണിക്കൂര്‍ നോക്കിയിട്ടും തീരുമാനമാകാതെ വന്നതോടെ അതുവഴി വന്ന ആംബുലന്‍സില്‍ കയറ്റി കൃത്യമായ അകലത്തില്‍ ഇരുത്തിയ ശേഷം ഇവരെ ഈരാട്ടുപേട്ടയ്ക്ക് അയക്കുകയായിരുന്നു. ഇതിന് ആവശ്യയമായ പണം എസ്ഐ തന്നെ നൽകി.ആംബുലന്‍സില്‍ കയറുന്നതിന് മുമ്പ് പോലീസുകാരെ കൈക്കൂപ്പി വണങ്ങി തന്ന സ്നേഹത്തിന് നന്ദിയും അറിയിപ്പിച്ചാണ് ഇവര്‍ യാത്ര തുടർന്നത്.
ഈട്ടുപേട്ടയില് നിന്ന് തമിഴ്നാട്ടിലേക്ക് പച്ചക്കറി എടുക്കാന്‍ പോകുന്ന ലോറിയും ഇവര്‍ക്കായി പോലീസ് തന്നെ ഇടപെട്ട് സജ്ജീകരിച്ചു. പോകുന്നവഴിയില്‍ പ്രശ്നമുണ്ടായാല്‍ വിളിക്കാന്‍ ലോറി ഡ്രൈവര്‍ക്ക് എസ്ഐ നിര്‍ദേശവും നല്കി. പോലീസ് പലയിടത്തും വണ്ടി തടഞ്ഞെങ്കിലും തൊടുപുഴ പോലീസ് ചെയ്ത നന്മയെ കരുതി ഇവരെ വിടുകയായിരുന്നു. അവസാനം ചെക്ക് പോസ്റ്റും കടന്ന് സംഘം കമ്പത്ത് വണ്ടിയിറങ്ങി. ഇവിടെ നിന്ന് വീട്ടിലേക്കുള്ള വണ്ടി പിടിച്ചു.
പലയിടത്തും ഇത്തരത്തിൽ എത്തുന്നവരെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികാരികൾ കുഴങ്ങുകയാണ്. ഇവരെ താമസിപ്പിക്കാനും സ്ഥലമില്ല. എന്ത് ചെയ്യണമെന്ന് ഊഹവുമില്ല.. ഈ സാഹചര്യത്തിലാണ് നിയമം മറന്ന് നന്മ മരമായി പോലീസ് മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: