തിരുവനന്തപുരം: സംസ്ഥാനത്ത് ആരും പട്ടിണി കിടക്കുകയില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും നടപ്പിലാക്കാന്‍ പദ്ധതിയില്ലാത്തത് പ്രശ്നമാകുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന എല്ലാവര്ക്കും ഭക്ഷണം എത്തിക്കും എന്നാണ് സര്‍ക്കാര്‍ പറയുന്നത്. . അനാഥരേയും അലഞ്ഞു നടക്കുന്നവരേയും
പൊതു സ്ഥലത്ത് ഒന്നിച്ചു താമസിപ്പിച്ച് ഭക്ഷണം നല്‍കാനാണ് നീക്കം. തിരുവനന്തപുരം നഗരത്തിലെ ഇത്തരക്കാരെ പുത്തരിക്കണ്ടം മൈതാനിയില്‍ താമസിപ്പിക്കാനുള്ള പരിശ്രമം തുടങ്ങി. കൊച്ചി ഉള്‍പ്പെടെ മറ്റ് നഗരസഭകളും സമാന രീതിയില്‍ ഭക്ഷണ വിതരണത്തിന് ശ്രമിക്കുന്നു. എന്നാല്‍ ഒരു തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ ഭാഗത്തെയും അനാഥരെ ഒരു ക്യാമ്പില്‍ എത്തിക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ പകുതിയിലധികം പേര് പട്ടിണിയിലാകുന്നു.
അനാഥരുടേയും അലഞ്ഞു നടക്കുന്നവരുടേയും പട്ടികയില്‍പെടാത്ത ഒരു വിഭാഗമുണ്ട് മഹാക്ഷേത്രങ്ങളുടെ പരിസരത്ത് വര്‍ഷങ്ങളായി തങ്ങുന്ന വൃദ്ധ ജനങ്ങള്‍. ക്ഷേത്രത്തിലെ അന്നദാനമായിരുന്നു ഇവരുടെ വയര്‍ നിറച്ചിരുന്നത്. ഗുരുവായൂര്‍, ആറന്മുള, വൈക്കം, ശ്രീപത്മനാഭ സ്വാമിക്ഷേത്രം തുടങ്ങി ചെറുതും വലുതുമായ ക്ഷേത്രങ്ങളില്‍ നടത്തിവന്നിരുന്ന അന്നദാത്തിലൂടെ നൂറുകണക്കിനാളുകളുടെ വിശപ്പിനാണ് പരിഹാരം കണ്ടെത്തിയിരുന്നത്. വിശ്വാസത്തിന്റേയും ഭക്തിയുടേയും ഭാഗമായി ക്ഷേത്ര പരിസരത്ത് തങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ക്ഷേത്രങ്ങള്‍ അടച്ചതോടെ അവരുടെ അവസ്ഥ പരിതാപകരമായി. ഇവര്‍ക്ക് ഭക്ഷണം നല്കാന് ഭക്തരും സന്നദ്ധസംഘടനകളും തയ്യാറാണെങ്കിലും സാധിക്കാത്ത അവസ്ഥയാണ്. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്ര പരിസരത്ത് താമസിച്ചിരുന്നവര്‍ക്ക് ഭക്ഷണവുമായി എത്തിയ ‘ജ്വാല’ പ്രവര്‍ത്തകരെ പോലീസ് ഓടിച്ചു വിട്ടു. സേവാഭാരതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഭക്ഷണം നല്കാന് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പോലീസ് സമ്മതിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: