ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹൈദര്‍പോരയില്‍ 65 കാരന് കൊറോണ ബാധിച്ച് ഇന്നലെ രാവിലെ മരിച്ചു. സംസ്ഥാനത്തെ ആദ്യ കൊറോണ മരണമാണിത്. ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തിയ നാലു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കമുണ്ടായ 48 പേരെ ക്വാറന്റൈന് ചെയ്തു. ഇയാള്‍ ദല്‍ഹി, യുപിയിലെ ദേവബന്ദ്, ജമ്മു, സാംബ, സോപ്പോര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മതചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. സോപ്പോറില്‍ നിന്ന് ശ്വാസതടസവുമായി എത്തിയ ഇയാളെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: