ഇടുക്കി: കൊറോണയെ തുടര്‍ന്ന് നഷ്ടത്തിലേക്ക് കൂപ്പുകൂത്തി കെഎസ്ഇബിയും. വാണിജ്യ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ അടച്ചതോടെ ദിവസവും കോടികളുടെ നഷ്ടം. അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 1.80 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണുണ്ടായത്.
ഉപഭോക്താക്കളില്‍ 60 ശതമാനവും ഗാര്‍ഹിക മേഖലയിലാണെങ്കിലും വരുമാനത്തിന്റെ 60-70 ശതമാനം വാണിജ്യ മേഖലയില്‍ നിന്നാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മൂന്ന് ദിവസമായി വ്യവസായ-വ്യാപാര സ്ഥാപനങ്ങളടക്കം അടഞ്ഞ് കിടക്കുകയാണ്. 85 ദശലക്ഷം യൂണിറ്റ് വരെ കഴിഞ്ഞയാഴ്ച എത്തിയ വൈദ്യുതി ഉപഭോഗം ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച ദിവസം 69.889 ദശലക്ഷം യൂണിറ്റിലേക്ക് കുറഞ്ഞു. തിങ്കളാഴ്ച ഇത് വീണ്ടും ഉയര്‍ന്ന് 75.1569 എത്തിയിരുന്നെങ്കിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഇടിഞ്ഞു. വൈദ്യുതി ഉപഭോഗം 66.5031 ദശലക്ഷം യൂണിറ്റായി. 1.8 കോടി യൂണിറ്റിന്റെ കുറവ്. വരുംദിവസങ്ങളില്‍ ഇതിലും കുറയും. വലിയതോതിലുള്ള നഷ്ടം ഭാവിയില്‍ ഉപഭോക്താക്കളിലേക്ക് കൈമാറാം. അത് അമിത ഭാരമാകാം. പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നറിയാതെ കുഴങ്ങുകയാണ് കെഎസ്ഇബി. മഴക്കാലമെത്താന്‍ 65 ദിവസം അവശേഷിക്കെ ഡാമുകളില്‍ 52 ശതമാനം വെള്ളവും അവശേഷിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: