കല്‍പ്പറ്റ: കേരളത്തിലേക്ക് ചരക്കുമായെത്തിയ ലോറികള്‍ മുത്തങ്ങ ചെക്പോസ്റ്റ് കടന്ന് കേരളത്തിലെത്തി. ഇതോടെ, രണ്ടു ദിവസമായി ഭക്ഷ്യസാധനങ്ങള്‍ക്കടക്കം സംസ്ഥാനത്തുണ്ടായ ദൗര്‍ലഭ്യത്തിന് ഒരുപരിധി വരെ പരിഹാരമാകും. വയനാട് ജില്ലാ കളക്ടര്‍ ഇടപെട്ടാണ് ലോറികള്‍ കടത്തിവിട്ടത്.
രാജ്യം ലോക്ഡൗണിലേക്ക് പോകുകയും കര്‍ണാടകവും കേരളവുമടക്കം സംസ്ഥാനങ്ങള്‍ അതിര്‍ത്തികളടയ്ക്കുകയും ചെയ്തതോടെയാണ് കര്‍ണാടകത്തില്‍ നിന്ന് ചരക്കുമായെത്തിയ ലോറികള്‍ കുടുങ്ങിയ്. കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്കു പോകുന്ന വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അന്‍പതോളം വാഹനങ്ങളാണ് ഇന്നലെ മുത്തങ്ങ ചെക്ക്പോസ്റ്റില്‍ കുടുങ്ങിയത്.
കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് പോയ ലോറികളാണ് കൂടുതലും. ഇതോടെയാണ് വയനാട് ജില്ല കളക്ടര്‍ ഇടപെട്ട് വാഹനങ്ങള്‍ കടത്തിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: