കുവൈറ്റ് സിറ്റി – കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ടാക്സി സർവ്വീസുകൾ നിർത്തിവയ്ക്കാൻ കുവൈത്ത് സർക്കാർ ഉത്തരവിട്ടു. മന്ത്രി സഭാ യോഗത്തിലെ തീരുമാനങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് സർക്കാർ വക്താവ് താരിഖ് അൽ മുസറം ആണു ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് അവശ്യവസ്തുക്കളുടെ കുറവ് നികത്താൻ കുവൈറ്റ് സപ്ലൈ കമ്പനിക്ക് മന്ത്രിസഭ നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നേരത്തെ പൊതു ഗതാഗത സംവിധാനം നിർത്തിവെച്ചിരുന്നു.
അതേ സമയം രാജ്യത്ത് മുഴുവൻ സമയം കർ ഫ്യൂ ഏർപ്പെടുത്തുമെന്ന വ്യാജപ്രചാരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് രാജ്യത്തെ ഹൈപ്പർ സൂപ്പർ മാർക്കറ്റുകളിലും ജം ഇയ്യകളിലും ചെറുകിട പലചരക്ക് കടകളിലും ഇന്ന് കർ ഫ്യൂ സമയം ആരംഭിക്കുന്നത് വരെ ശക്തമായ തിരക്കാണു അനുഭവപ്പെട്ടത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: