പാലക്കാട്: കൊവിഡ് സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറായി. കാരക്കുന്ന് (മാര്‍ച്ച് 13,20) ആനക്കാപ്പറമ്പ് (13,15) വിയ്യക്കുര്‍ശി (21) പള്ളികളില്‍ എത്തി. കാരക്കുര്‍ശി യത്തീംഖാന സന്ദര്‍ശിച്ചു. മണ്ണാര്‍ക്കാട് താലൂക്ക് (16,18), ബാലന് സഹകരണ (18,21) ആശുപത്രികളിലും പോയി. ഡോക്ടര്‍മാരുള്‍പ്പെടെ 170 പേരിലേറെ നിരീക്ഷണത്തിലാണ്
ദുബായില്‍ നിന്ന് മാര്‍ച്ച് 13ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലിരുന്നില്ല. 20 വരെ നാട്ടിലുടനീളം സഞ്ചരിച്ചു. 21നാണ് ഇദ്ദേഹത്തെ വീട്ടില്‍ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കിയത്. പള്ളിയില്‍ നമസ്കാരത്തിനും , ആശുപത്രികളിലും പോയി. വീട്ടിലുള്ളവരുമായും നാട്ടുകാരുമായും ഇടപഴകി . വലിയ സമ്പര്‍ക്കവലയത്തിന്റെ കണ്ണികള്‍ കണ്ടെത്താന്‍ ആരോഗ്യവിഭാഗം അന്വേഷണം തുടരുകയാണ്. 51 വയസുകാരനായ ഇയാള്‍ക്കെതിരെ കേസെടുത്തതായി കലക്ടര്‍ അറിയിച്ചു. ഏഴു ബന്ധുക്കള്‍ ക്വാറന്റീനിലാണ്.
ഇയാളുടെ കെഎസ്ആര്‍ടിസി കണ്ടക്ടറായ മകനും നിരീക്ഷണത്തിലാണ്. മണ്ണാര്‍ക്കാട്ടുനിന്ന് തിരുവനന്തപുരത്തേക്കും, ആനക്കട്ടി വഴി കോയമ്പത്തൂരിലേക്കുമുളള ബസുകളില്‍ ഇയാളും ജോലി ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് ഇതേ ബസ് സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ കെഎസ്ആര്‍ടിസി തയാറാക്കി. മണ്ണാര്‍ക്കാട് മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പരിഗണനയിലാണ്.
പട്ടാമ്പിയില്‍ നിലവില്‍ നടപടികള്‍ കര്‍ശനമാണ്. അതേസമയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച ഒറ്റപ്പാലം വരോട് സ്വദേശിയും കോട്ടോപ്പാടം സ്വദേശിയും മാതൃകാപരമായി സര്‍ക്കാരിനെ വിവരം അറിയിച്ച് സ്വയം വീടിനുളളില്‍ കഴിഞ്ഞത് ആരോഗ്യ വകുപ്പിന് ആശ്വാസമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: