കോഴിക്കോട്: കൊറോണ വൈറസ് പ്രതിരോധത്തിനിടെയും ഗുണ്ടായിസവുമായി ഇറങ്ങിയ സിഐടിയുക്കാര്‍ ജനം ടിവി സംഘത്തോട് ആവശ്യപ്പെട്ടത് ഡിജിറ്റല്‍ ക്യാമറയിലെ ഫിലിം. ഇതു ഡിജിറ്റല്‍ ക്യാമറയാണെന്ന് റിപ്പോര്‍ട്ടറും ക്യാമറമാനും അറിയിച്ചിട്ടും ഫിലും തങ്ങള്‍ ഊരിയെടുക്കാമെന്നാണ് സിഐടിയു ഗുണ്ടകള്‍ പറഞ്ഞത്.
പിന്നീട് ഇതു പറഞ്ഞായിരുന്നു സിറാജ്, സവാദ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചത്. ഡിജിറ്റല്‍ ക്യാമറയിലെ ഫിലിം ഊരാന്‍ ശ്രമിച്ച മണ്ടന്‍മാരായ സിഐടിയു ഗുണ്ടകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളാണ് ഇറങ്ങിയിരിക്കുന്നത്. അക്രമികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.
കോറോണ നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ച് വെള്ളയില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ മദ്യം ഇറക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ജനം ചാനല്‍ സംഘത്തിന് നേരെ സിഐടിയു അക്രമം. റിപ്പോര്‍ട്ടര്‍ എഎന്‍ അഭിലാഷ്, ക്യാമറമാന്‍ കെ.ആര്‍ മിഥുന്‍ എന്നിവരെയാണ് ഒരു സംഘം സിഐടിയു ഗുണ്ടകള്‍ അക്രമിച്ചത്. അഭിലാഷിന്റെ കരണത്തടിക്കുകയും മാസ്‌ക് പിടിച്ചുപറിക്കുകയും ചെയ്തു.
ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് തടഞ്ഞ അക്രമിസംഘം അഭിലാഷിന്റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ച വാങ്ങുകയും ചെയ്തു. ഗോഡൗണിലെ ദൃശ്യങ്ങള്‍ എടുക്കാന്‍ പറ്റില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് മാധ്യമ സംഘത്തെ വളഞ്ഞിട്ട് ആക്രമിച്ചത്. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന് സംഘം ആക്രോശിക്കുകയായിരുന്നു.
ക്യാമറയില്‍ നിന്ന് ഫിലിം ഊരി നല്‍കാതെ പോകാന്‍ പറ്റില്ലെന്ന് സംഘം ശഠിക്കുകയായിരുന്നു.പോലീസെത്തിയാണ് മാധ്യമ സംഘത്തെ രക്ഷിച്ചതെങ്കിലും അക്രമിസംഘത്തെ പോലീസ് കസ്റ്ററ്റഡിയിലെടുത്തില്ല. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: