എല്ലാവര്ക്കും യുഗാബ്ദം 5122ന്റെ നവവത്സരാശംസകള്‍. ലോകം മുഴുവന്‍ ഒരു മഹാവിപത്തുമായി മല്ലിട്ട് കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഈ വര്‍ഷം തുടങ്ങുന്നത്. ഭാരതവും ലോകത്തോടൊപ്പം ആ യുദ്ധത്തില്‍ പങ്കാളിയാണ്. അതുകൊണ്ട് തന്നെ സ്വയംസേവകര്‍ക്ക് ഉത്തരവാദിത്തങ്ങളും ഉണ്ട്. നമ്മുടെ പാരമ്പര്യമനുസരിച്ച് ഈ ഉത്സവം നമുക്ക് പ്രതിജ്ഞാ ദിനമാണ്. കൊറോണ രോഗാണുവിന്റെ വ്യാപനം തടയാന്‍ രാജ്യമൊട്ടുക്ക് നടക്കുന്ന പരിശ്രമങ്ങള്‍ വിജയിപ്പിക്കുമെന്ന പ്രതിജ്ഞയെടുത്തുകൊണ്ട് നമ്മുടെ സംഘടനാപ്രവര്‍ത്തനം മാത്രമല്ല സാമൂഹിക ഉത്തരവാദിത്തവും വേണ്ടപോലെ നിര്‍വഹിക്കണം. പല തരത്തിലുള്ള പരിപാടികള്‍ ഉണ്ടാവാം. സ്വയംസേവകര്‍ രാത്രി ഒന്നിച്ച് വന്നിറങ്ങി രാവിലെ എഴുന്നേറ്റ് പോയാല്‍ പോലും സംഘപ്രവര്‍ത്തനം നടക്കുമെന്ന് ഡോക്ടര്‍ജി പറയാറുണ്ടായിരുന്നു. സംഘചരിത്രത്തില് ഒന്നുരണ്ടുതവണ ഇത് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ഈ രണ്ട് വര്‍ഷവും ശാഖകള്‍ നടന്നില്ല, എന്നാല്‍ പ്രവര്‍ത്തനം നിലച്ചതുമില്ല.
ചൊവ്വാഴ്ച രാത്രി 12 മുതല്‍ 21 ദിവസത്തേക്ക് രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗണിന്റെ നിയമങ്ങള്‍ പാലിച്ചുകൊണ്ടും നമ്മുടെ പ്രവര്‍ത്തനം ഭംഗിയായി നടത്താവുന്നതാണ്. നമ്മുടെ വീട്ടിലോ കെട്ടിടത്തിനുള്ളിലോ കേവലം അഞ്ചാറ് പേരെ മാത്രം ചേര്‍ത്ത് അല്ലെങ്കില്‍ കുടുംബാംഗങ്ങളോടൊപ്പം സംഘപ്രാര്‍ത്ഥന ചൊല്ലാവുന്നതാണ്. സാധാരണ സാഹചര്യങ്ങളില്‍ ശാഖ നടത്തുന്നതിന് നിലവിലുള്ള സവിശേഷമായ പദ്ധതിയും കാര്യക്രമങ്ങളും ഉപയുക്തമാണ്. പക്ഷേ അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണമായ ഒരു പുതിയ പ്രവര്‍ത്തനശൈലി സ്വീകരിച്ച് അത്രയും ദിവസം, ശാഖയ്ക്ക് അത്യാവശ്യമായ ഒന്നിച്ചു ചേരലും പ്രാര്‍ത്ഥന ചൊല്ലലും നമ്മുടെ സാമൂഹിക പ്രതിജ്ഞ മനസ്സില്‍ ഉരുവിടുകയും ചെയ്തുകൊണ്ട് കര്‍ത്തവ്യം നിര്‍വ്വഹിക്കാവുന്നതാണ്. മാനനീയ സര്‍കാര്യവാഹ്ജി ഇത് സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ മുന്‍കൂട്ടി തന്നിട്ടുണ്ട്. ആവശ്യമാണെങ്കില്‍ ഭാവിയിലും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നമുക്ക് ലഭിക്കും. അത്തരം നിര്‍ദേശങ്ങള്‍ സ്വാഭാവികമായും ഈ രോഗാണുവിനെ നേരിടുന്നതിനായി ഭരണകൂടം തയ്യാറാക്കിയിരിക്കുന്ന പദ്ധതിക്ക് അനുസൃതം തന്നെയായിരിക്കും. നമ്മള് ഈ നിര്‍ദ്ദേശങ്ങളെല്ലാം അനുസരിക്കുന്നതിനോടൊപ്പം സമൂഹത്തിനേയും ഇതിനായി തയ്യാറാക്കിയെടുക്കുന്നതിനുള്ള ബോധവല്‍ക്കരണം സ്വയം മാതൃകയായി നടപ്പാക്കുക. സര്‍കാര്യവാഹ്ജിയുടെ നിര്‍ദ്ദേശം വരുന്നതിന് മുമ്പ് തന്നെ സ്വയംസേവകര്‍ സ്വന്തം കര്ത്തവ്യമെന്നോണം ഇതെല്ലാം നടപ്പാക്കി തുടങ്ങിയിട്ടുമുണ്ട്. ഭരണകൂടവുമായി സഹകരിച്ച്, സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തി, സഹായം ആവശ്യമുള്ള സ്ഥലങ്ങളില്‍ ഭരണകൂടത്തിന്റെ അനുമതിയും ഉപദേശവും സ്വീകരിച്ച് സ്വയംസേവകര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നുണ്ട്. തുടക്കത്തില്‍ വിപത്ത് ഇത്രയും വ്യാപകമല്ലാതിരുന്നതിനാല്‍ ആവശ്യമുള്ള സ്ഥലങ്ങളിലായിരുന്നു പ്രവര്‍ത്തനം. പക്ഷേ ഇപ്പോള്‍ രാജ്യം മുഴുവന്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടി വരും. ആവശ്യമായ സ്ഥലങ്ങളിലെല്ലാം, സ്വയം നിര്‍ദ്ദേശങ്ങള്‍ പാലിച്ച്, സമൂഹവും പാലിക്കുമെന്ന് ഉറപ്പ് വരുത്തി നമുക്കൊരുമിച്ച് ഈ മഹാമാരിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. സമൂഹം ഈ അച്ചടക്കം പാലിക്കുക എന്നതാണ് ഈ യുദ്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. മരുന്നും മറ്റ് സേവനങ്ങളും സഹായകമാണ്. പക്ഷേ ഈ രോഗം സംസര്‍ഗം കൊണ്ടാണ് പകരുന്നത് എന്നതാണ് അടിസ്ഥാന കാര്യം. അതൊഴിവാക്കണം. ഇന്ന് ഇംഗ്ലീഷില്‍ ‘ീെരശമഹ റശേെമിരശിഴ’ എന്ന് വിളിക്കുന്ന കാര്യത്തെ വിജയിപ്പിക്കുക എന്നതാണ് ഈ യുദ്ധം ജയിക്കാനുള്ള പ്രധാന മാര്‍ഗം. സാമൂഹിക ഉത്തരവാദിത്തബോധത്തിന്റെയും അച്ചടക്കത്തിന്റേയും അടിസ്ഥാനത്തിലാണ് ഈ വിജയം സാധ്യമാവുക. ഈ സാമൂഹിക അച്ചടക്കം പാലിക്കുന്നതിനാണ് സംഘം എക്കാലവും പരിശീലനം നല്‍കുന്നത്. കൂടാതെ രാഷ്ട്ര ചാരിത്ര്യത്തെ മുന്‍നിര്‍ത്തി രാഷ്ട്രഹിതത്തിനായി സ്വന്തം സ്വാര്ത്ഥങ്ങള് മാറ്റിവച്ച് പ്രവര്‍ത്തിക്കാനുള്ള നമ്മുടെ ശീലം ഇവിടെ ഉപയോഗപ്രദമാവുമെന്ന് മാത്രമല്ല നാമിതിന് പരിശീലിപ്പിക്കപ്പെട്ടവരുമാണ്. അത് കൊണ്ടുതന്നെ നാമീ പ്രവര്‍ത്തനം ചെയ്യുമ്പോള്‍ ഈ സംസ്കാരത്തിന്റെ സ്വാധീനം സമാജത്തിലുണ്ടാവുക മാത്രമല്ല നമുക്കും പരിശീലനം ലഭിക്കുന്നു. ഇതെത്ര നാള് നീളും, ഒന്നിച്ച് വന്നില്ലെങ്കില്‍ പ്രവര്‍ത്തനം എങ്ങനെ നടക്കുമെന്നൊക്കെ ചിലപ്പോള്‍ തോന്നാം. നമ്മുടെ പ്രവര്‍ത്തനം വ്യക്തിനിര്‍മ്മാണമാണ്, അതിനാവശ്യമുള്ള സംസ്ക്കാരങ്ങളുടേതാണ്, അത്തരം സംസ്ക്കാര സമ്പന്നമായ അന്തരീക്ഷം സമൂഹത്തില്‍ നിര്‍മ്മിക്കുക എന്നതാണ്. ഈ രോഗാണുവിനെ പ്രതിരോധിച്ച് പരാജയപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ അനുശാസനങ്ങളും പാലിച്ച് നടത്തുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നമുക്കായും സമൂഹത്തിനായും ചെയ്യാന്‍ കഴിയും. പ്രതിജ്ഞയുടെ ശക്തി വളരെ വലുതാണ്. ഈ പ്രതിജ്ഞ മനസ്സിലോര്‍ത്ത് കൊണ്ട് നമ്മുടെ കര്‍ത്തവ്യം മനസ്സിലാക്കി സ്വയംസേവകത്വത്തെ മുറുകെപ്പിടിച്ച് പ്രവര്‍ത്തിച്ച് മുന്നേറുക.
ഈ നവവല്‍സരദിനം ആരുടെ ജന്മദിനമാണോ, ആ പൂജനീയ ഡോക്ടര്‍ജി, നമ്മുടെ ആദ്യ സര്‍സംഘചാലക്, അദ്ദേഹത്തിന് ആദ്യ സര്‍സംഘചാലക് പ്രണാം നല്കി. ആ ജീവിതം നമ്മള് സ്മരിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത്, തത്വത്തെ മുറുകെപ്പിടിച്ചുകൊണ്ട് സാഹചര്യത്തിനനുസരിച്ച് ശൈലികള്‍ സ്വീകരിച്ച്, അടിസ്ഥാന സങ്കല്‍പ്പത്തെ ഉറപ്പിച്ച് സ്വയം മാതൃകയായി മറ്റുള്ളവരുടെ മനസ്സ് തയ്യാറാക്കുക, സംഘപ്രവര്‍ത്തനത്തിന്റെ ഈ അടിസ്ഥാന ശൈലി സ്വയംസേവകന് എവിടെ പോയാലും എന്ത് ചെയ്താലും മാറ്റാറില്ല. ഇതേ ശൈലി സ്വീകരിച്ച് കൊണ്ട് വരും ദിവസങ്ങളില്‍ കര്‍ത്തവ്യം നിര്‍വഹിച്ച് കൊണ്ട്, ഈ രോഗാണുവിനെതിരെയുള്ള പോരാട്ടത്തില്‍ വിജയം വരിക്കാം. അതിനായി എല്ലാവരും പ്രതിജ്ഞയെടുത്ത് പ്രവര്‍ത്തിക്കണമെന്ന് മാത്രമാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: