കാസര്‍ഗോഡ്: കൊറോണ ബാധിച്ച രോഗിയുടെ സ്രവങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന വ്യാജപ്രചരണം നടത്തിയ ഉസ്താദിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോട് ഗോളിയടുക്ക പള്ളിയിലെ ഉസ്താദ് മുഹമ്മദ് അഷ്റഫാണ് പോലീസ് പിടിയിലായത്.
കൊവിഡ് ബാധിച്ച രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഉസ്താദ് വാട്ട്സ്ആപ്പ് ശബ്ദസന്ദേശത്തിലൂടെ പ്രചരിപ്പിച്ചു. സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ ബദിയടുക്ക പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിലവില്‍ കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നോയെന്ന് ഇന്ന് പുറത്തുവരുന്ന പരിശോധന ഫലത്തിലൂടെ അറിയാന്‍ സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുമാത്രം 75 സാമ്പിളുകളുടെ പരിശോധന ഫലമാണ് ഇന്ന് വരാനിരിക്കുന്നത്. കൂടുതല്‍ ആളുകളില്‍ രോഗലക്ഷണങ്ങള്‍ കാണുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: