റാഞ്ചി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഡോക്ടര്‍ ദമ്പതികള്‍ രാജിവെച്ചൊഴിയാന്‍ ശ്രമം. രാജി പിന്‍വലിച്ച് എത്രയും പെട്ടന്ന് ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ അടിയന്തിര നടപടി കൈക്കൊള്ളുമെന്ന് അധികൃതര്‍. ഝാര്‍ഖണ്ഡ് വെസ്റ്റ് സിങ്ഭം ജില്ലയിലെ ഡോക്ടര്‍ ദമ്പതിമാരായ അലോക് ടിര്‍ക്കിയും ഭാര്യ സൗമ്യയുമാണ് ഇമെയിലിലൂടെ രാജി നല്‍കിയത്.
അടിയന്തിര സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ തിരിച്ച് ജോലിക്കെത്തിയില്ലെങ്കില്‍ ഇരുവര്‍ക്കുമെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്ന് ആരോഗ്യ സെക്രട്ടറി ഡോ. നിതിന്‍ മദന്‍ കുല്‍ക്കര്‍ണ്ണിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വെസ്റ്റ് സിങ്ഭം സിവില്‍ സര്‍ജനായ മഞ്ജു ദുബെയാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയത്. ഇത് പ്രകാരം 24 മണിക്കൂറിനുള്ളില്‍ ജോലിക്ക് ഹാജരാകണം. അല്ലാത്തപക്ഷം എപ്പിഡമിക് ഡിസീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ജോലിക്കെത്തിയില്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്ട്രേഷന് റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ധുംക മെഡിക്കല്‍ കോളേജില്‍ നിന്ന് രാജിവെച്ചതിന് ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് ആലോക് സദാര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. മൂന്ന് ദിവസം മുമ്പാണ് കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ഡോ. അലോകിനെ ഡ്യൂട്ടിക്കിട്ടത്. അതേസമയം തന്റെ ഭാര്യയും ഡോക്ടറുമായ സൗമ്യയ്ക്കും തന്റെ സഹോദരിക്കും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇതുകൊണ്ടാണ് രാജി വച്ചതെന്നും അലോക് ടിര്‍ക്കി അറിയിച്ചു. നാല് ദിവസം മുമ്പാണ് താന്‍ ആശുപത്രിയില്‍ ജോലിക്ക് പ്രവേശിച്ചത്. പിറ്റേന്ന് തന്നെ കൊവിഡ് വാര്‍ഡില്‍ ജോലിക്ക് നിര്‍ദ്ദേശിക്കുകായിരുന്നു. ആശുപത്രിയിലെ രാഷ്ട്രീയക്കളിയുടെ ഇരയാണ് താനെന്ന് ഡോ. ടിര്‍ക്കി ആരോപിച്ചു. സ്വയം രക്ഷക്കല്ല താന്‍ രാജിവച്ചതെന്നും കൊവിഡ് കാലത്തിന് ശേഷം താന്‍ രാജിവയ്ക്കുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: