ന്യൂദല്‍ഹി: കൊറോണ വൈറസ് ബാധ തടയുന്നതിനായുന്നതിനായുള്ള പ്രവര്‍ത്തനങ്ങ ധനസഹായം പ്രഖ്യാപിച്ച് എസ്ബിഐ. വാര്‍ഷിക ലാഭത്തിന്റെ 0.25 ശതമാനമാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ കൊവിഡ് രോഗ സംബന്ധമായ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കുന്നത്.
അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കൊവിഡ് എമര്‍ജന്‍സി വായ്പകള്‍ വിതരണം ചെയ്യുന്നതിനായി 200 കോടി രൂപ ബാങ്ക് നീക്കിവെക്കുന്നതായി അറിയിച്ചിരുന്നു. 7.25 ശതമാനം പലിശനിരക്കില്‍ 12 മാസത്തിനകം തിരിച്ചടക്കാവുന്ന തരത്തിലാകും ലോണ്‍ ലഭ്യമാക്കുക.
കമ്പനി നിയമത്തിന്റെ ഭാഗമായുള്ള കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി തുക വിനിയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് എസ്ബിഐയുടെ നടപടി. പാവപ്പെട്ട കൊറോണ രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായാണ് തുകയുടെ ഒരുഭാഗം മാറ്റിവെയ്ക്കുക. കേന്ദ്രസര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും എസ്ബിഐ കാശിന്റെ ഒരുഭാഗം മാറ്റിവെയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: