ന്യൂദല്‍ഹി: ശിവരാജ് സിങ് ചൗഹാന് വീണ്ടും മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ രാത്രി ഒന്‍പതിന് രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങിലാണ് സ്ഥാനമേറ്റെടുത്തതത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചൗഹാന് രാത്രി തന്നെ മുഖ്യമന്ത്രി പദമേറ്റെടുത്തത്. മുഖ്യമന്ത്രിമാത്രമാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. കൊറോണാ വ്യാപനം തടയാനാവശ്യമായ ശക്തമായ നടപടികളും രാത്രി തന്നെ പ്രഖ്യാപിച്ചു.
നാലാം തവണയാണ് ചൗഹാന് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഇന്നലെ വൈകിട്ട് ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ശിവരാജ് സിങ് ചൗഹാനെ ഐക്യകണ്ഠേന സഭാനേതാവായി തെരഞ്ഞെടുത്തത്.
ജ്യോതിരാദിത്യസിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതിനെതുടര്‍ന്ന് കോണ്‍ഗ്രസ് പക്ഷത്തെ 22 എംഎല്‍എമാര്‍ രാജിവെച്ചിരുന്നു. ഇതോടെ ഭൂരിപക്ഷം നഷ്ടമായ കമല്‍നാഥ് സര്‍ക്കാര്‍ രാജിവെയ്ക്കുകയായിരുന്നു. 230 അംഗ നിയമസഭയില്നിലവില് ബിജെപിക്ക് 107 അംഗങ്ങളും കോണ്‍ഗ്രസിന് 92 പേരുമാണുള്ളത്. വിശ്വാസ വോട്ടെടുപ്പ് അടക്കമുള്ള നടപടികള്‍ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ നടപടികളോടെ നിയമസഭയില്‍ അടുത്ത ദിവസം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: