ബെംഗളൂരു: കോവിഡില്‍ വലയുന്ന കര്‍ണാടകയിലെ സാധാരണക്കാര്‍ക്ക് ആശ്വാസമായി യെദ്യൂരപ്പ സര്‍ക്കാര്‍. സാധാരണക്കാരായ ദിവസ വേതനക്കാര്‍ക്ക് സൗജന്യമായി ഭക്ഷണം നല്കാന് ഉത്തരവിട്ടിരിക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. സര്‍ക്കാര്‍ സംരംഭമായ ഇന്ദിരാ കാന്റീന് മുഖേനെയാണ് പ്രാരംഭ ഘട്ടത്തില്‍ ഭക്ഷണം ലഭ്യമാക്കുക.
ബൃഹത് ബെംഗളൂരു മഹാനഗര പാലികെ കമ്മീഷണര്‍ അനില്‍ കുമാര്‍ ഐഎഎസ് ആണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡിന്റെ അടിയന്തിര സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് ഇരുപത്തിയാറ് കോവിഡ് കേസുകളാണ് കര്‍ണാടകയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ക്ക് രോഗമുക്തമാകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: