ചെന്നൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള കേന്ദ്രം നിര്‍ദേശം പൂര്‍ണമായും പാലിച്ച് തമിഴ്നാട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനം ഈ മാസം 31 വരെ അടച്ചിടല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി നിയമസഭയില്‍ അറിയിച്ചു. നാളെ വൈകിട്ട് ആറുമുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. ഈ മാസംവരെ 31വരെ നിരോധനാജ്ഞ തുടരും. അതിര്‍ത്തികള്‍ അടയ്ക്കും.
കടകളും കമ്പോളങ്ങളും അടച്ചിടുമെന്നും അദേഹം അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ എല്ലാം തമിഴ്നാട് അനുസരിക്കുമെന്നും അദേഹം സഭയില്‍ വ്യക്തമാക്കി. ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ്, ഡല്‍ഹി, നാഗാലാന്റ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളാണ് ഇതു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന 15 ാമത്തെ സംസ്ഥാനമാണ് തമിഴ്നാട്.
അതേസമയം, കൊറോണ വ്യപാപനം തടയാന്‍ കേന്ദ്രം നിര്‍ദേശിച്ച 75 ജില്ലകളും പൂര്‍ണമായും അടച്ചിടണമെന്നുള്ള നിര്‍ദേശം ഇന്നു വീണ്ടും പുറത്തിറക്കിയിരുന്നു. ഈ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം താക്കീത് നല്കി. അടച്ചുപൂട്ടല്‍ കര്‍ശനമായി നടപ്പിലാക്കണം ഇല്ലെങ്കില്‍ നിയമ നടപടി ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. കൊറോണ വ്യാപനം ഉണ്ടായില്ലെങ്കിലും ഇതോടെയാണ് തമിഴ്നാട്ടില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്. കൊറോണയുടെ വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ച്
കേരളം പൂര്‍ണമായി അടച്ചിടാന്‍ ഇനിയും വൈകരുതെന്ന് പിണറായി സര്‍ക്കാരിനോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: