കൊറോണ (കൊവിഡ് 19) എന്ന മഹാമാരി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രോഗത്തെ തുടച്ചു നീക്കാന്‍ എല്ലാം ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. വീട്ടുകാരെ ഉപേക്ഷിച്ച് സമൂഹത്തിന് വേണ്ടി രാപകലില്ലാതെ പ്രവര്‍ത്തിക്കുന്ന ഇവര്‍ മറ്റുള്ളവരുടെ ജീവന് അത്രമേല്‍ വിലകല്പിക്കുന്നുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അത്തരത്തില്‍ വൈറലായ ചിത്രമാണ് ദൈവങ്ങളുടെ ശില്‍പങ്ങളോടൊപ്പം നേഴ്സിന്റെ ശില്‍പ്പം, ശില്‍പ്പി കൊത്തുന്നതായുള്ള ചിത്രം.
വലിയ പ്രശ്നങ്ങള്‍ മാറ്റിനിര്‍ത്തി ചിരിക്കുന്നവരാണ് ആരോഘ്യ പ്രവര്‍ത്തകരെന്നും അവരെ പ്രതിരോധത്തിലാക്കാതെ കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ സ്വയം ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. ആരോഗ്യ വകുപ്പിന്റേയും മറ്റും നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും മഹാമാരിക്കെതിരെ പോരാടി നമ്മള് അതിജീവിക്കും എന്ന വലിയ സന്ദേശവും ഈ ചിത്രത്തോടൊപ്പം പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: