തിരുവനന്തപുരം: കൊറോണയുടെ വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ച് സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ ഇനിയും വൈകരുതെന്ന് സര്‍ക്കാരിനോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. അടിയന്തര സേവനമൊഴികെയുള്ള എല്ലാ മേഖലയും അടച്ചിടണം. ഇപ്പോഴുള്ള രോഗികളുടെ എണ്ണം ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇരട്ടിച്ചാല്‍ സാമൂഹിക വ്യാപനം എന്ന് കണക്കാക്കേണ്ടി വരുമെന്നും ഐഎംഎ മുന്നറിയപ്പ് നല്കി. ആശുപത്രികളെ നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
കൊറോണ വ്യപാപനം തടയാന്‍ കേന്ദ്രം നിര്‍ദേശിച്ച 75 ജില്ലകളും പൂര്‍ണമായും അടച്ചിടണമെന്നുള്ള നിര്‍ദേശം ഇന്നു വീണ്ടും പുറത്തിറക്കിയിരുന്നു. ഈ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം താക്കീത് നല്കി. അടച്ചുപൂട്ടല്‍ കര്‍ശനമായി നടപ്പിലാക്കണം ഇല്ലെങ്കില്‍ നിയമ നടപടി ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ അടച്ചിടാന്‍ ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന് അംഗീകരിച്ചില്ല. കൊറോണ വൈറസ് സ്ഥിരീകരിച്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് അടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നത്. ഈ ജില്ലകള്‍ പൂര്‍ണമായും അടച്ചിട്ട് ആവശ്യസര്‍വീസുകള്‍ നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയത്. എന്നാല്‍, കേരളത്തില്‍ ഈ ഉത്തരവ് അട്ടിമറിക്കപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇപ്പോഴും ചിലര്‍ നിര്‍ദേശങ്ങള്‍ കാര്യമായി എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. സ്വന്തം ജീവനൊപ്പം കുടുംബത്തിന്റെ ജീവന് കൂടി സംരക്ഷിക്കാന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. സംസ്ഥാനങ്ങള്‍ നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: