ന്യൂദല്‍ഹി : കോവിഡ് 19 വ്യാപകമാകാന്‍ തുടങ്ങിയതോടെ ഇറ്റലിയിലെ റോമില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചു. 263 പേരാണ് നാട്ടില്‍ എത്തിയത്. എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനത്തില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഇവരെ ഇന്ത്യയില്‍ എത്തിച്ചത്്.
ശനിയാഴ്ച വൈകീട്ട് ദല്‍ഹിയില്‍ നിന്നു പുറപ്പെട്ട വിമാനം ഇന്ന് രാവിലെ റോമിലെ ഫ്യൂമിച്ചിനൊ എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇന്ത്യാക്കാരുമായി തിരിച്ചു പറന്നത്.
ശനിയാഴ്ച വൈകുന്നേരമാണ് 12 ക്രൂ അംഗങ്ങളുമായി വിമാനം പുറപ്പെട്ടത്. ക്രൂ അംഗങ്ങള്‍ക്ക് സുരക്ഷക്കായി ഹസ്മാറ്റ് സ്യൂട്ട് നല്കിരുന്നു. ഏകദേശം 500ന് മുകളില്‍ ഇന്ത്യക്കാര്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നത്. ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാന്‍ മറ്റൊരു വിമാനം കൂടി സജ്ജമാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഇതിനുമുമ്പ് മിലാലില്‍ നിന്ന് 230 ഇന്ത്യാക്കാരേയും നാട്ടില്‍ സുരക്ഷിതമായി എത്തിച്ചിരുന്നു. അതേസമയം വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കോവിഡ് 19 ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 255 പേര് ഇറാനിലാണ്. 12 പേര് യുഎഇയിലും അഞ്ച് പേര് ഇറ്റലിയിലുമാണ്. മാര്‍ച്ച് 22 മുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങുന്നത് അനുവദിക്കില്ലെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: