ഹൈദരാബാദ്: തെലുങ്ക് താരം പ്രഭാസ് കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ക്വാറന്റൈന് വിധേയനായി. വിദേശത്തുനിന്ന് ഷൂട്ടിംങ് കഴിഞ്ഞെത്തിയ താരം ക്വാറന്റെനില്‍ കഴിയാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. കൂടാതെ തന്റെ ആരാധകരെല്ലാരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും പ്രഭാസ് നിര്‍ദേശിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇക്കാര്യം പ്രഭാസ് ആരാധകരെ അറിയിച്ചത്.
കെകെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജോര്‍ജിയയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് സംഘം ഹൈദരാബാദില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് പ്രഭാസ് വീട്ടില്‍ നിരീക്ഷണത്തില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്. പ്രഭാസ് നായകനായെത്തുന്ന ചിത്രത്തിലെ നായിക പൂജ ഹെഡ്ഗെ നേരത്തെ താന്‍ സ്വയം ക്വാറന്റൈനില്‍ പോവുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: