നാഗ്പ്പൂര്‍: വിദേശികളിലും വിദേശത്തു നിന്ന് മടങ്ങിയെത്തിയവരിലും അവരുടെ അടുത്ത ബന്ധുക്കളിലും മാത്രം ഇതുവരെ ഒതുങ്ങി നിന്ന കൊറോണ ജനങ്ങളിലേക്ക് പടര്‍ന്നു തുടങ്ങിയെന്ന ആശങ്ക കനത്തു. പൂനെയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച യുവതി വിദേശത്ത് പോയിട്ടില്ല. വിദേശത്തു നിന്ന് മടങ്ങിവന്നവരുടെ ബന്ധുവുമല്ല.
നാല്‍പ്പതുകളിലുള്ള ഇവര്‍ ഭാതരി ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. തൊണ്ടവേദന അനുഭവപ്പെട്ട ഇവര്‍ക്ക് എച്ച്വണ് എന്‍വണ്‍ ഉണ്ടോയെന്ന് അറിയാനാണ് തൊണ്ടയിലെ സ്രവം പരിശോധനയ്ക്ക് അയച്ചത്. എന്നാല്‍, കൊറോണ ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. മാര്‍ച്ച് മൂന്നിന് നവി മുംബൈയിലെ വാശിയില്‍ ഒരു കല്യാണത്തിന് പോയതാണ് സമീപകാലത്ത് അവര്‍ ആകെ ചെയ്ത യാത്ര. ട്രെയിനില്‍ നിന്ന് രോഗം പടര്‍ന്നതാകാമെന്നാണ് സൂചന.
ജനങ്ങളിലേക്ക് പടര്‍ന്നാല്‍ രോഗം മൂന്നാം ഘട്ടത്തിലെത്തിയെന്നാണ് അര്‍ഥം. ഇത് വലിയ ഭീഷണിയാണ്. ഈ ഘട്ടത്തിലാണ് രോഗം അതിവേഗം പരക്കുന്നതും ജീവനെടുക്കുന്നതും. വിദേശത്തു നിന്ന് എത്തിയവര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് നാട്ടില്‍ കറങ്ങുന്നതും പൊതുപരിപാടികളില്‍ പങ്കെടുക്കന്നതും പൊതുവാഹനങ്ങളില്‍ ചുറ്റുന്നതുമാണ് രോഗം ജനങ്ങളിലേക്ക് പടരാന്‍ കാരണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: