കുവൈറ്റ് സിറ്റി – രാജ്യത്തെ സ്വകാര്യ ആശുപത്രികളൊഴികെ എല്ലാ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളും നാളെമുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു. ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, ഡിസ്പെന്‍സറികള്‍ എന്നിവയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മന്ത്രാലയം മെഡിക്കല്‍ സേവനകാര്യ വിഭാഗം അണ്ടര്‍സെക്രട്ടറി ഡോ. ഫാത്തിമ അല്‍ നജ്ജാര്‍ ആണു ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ആശുപത്രികളില്‍ അടിയന്തിര ശസ്ത്രക്രിയകള്‍ ഒഴികെയുള്ള മറ്റു ചികിത്സ നിര്‍ത്തി വെക്കുവാനും ഉത്തരവില്‍ ആവശ്യപ്പെടുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
രാജ്യത്തെ താമസ നിയമ ലംഘകര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനു പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ ആഭ്യന്തര മന്ത്രാലയം മന്ത്രിസഭക്ക് നിര്‍ദ്ദേശം സമര്‍പ്പിച്ചതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് വിസാ കാലവധി അവസാനിച്ചവര്‍ അടക്കം 2 ലക്ഷത്തോളം താമസ നിയമ ലംഘകര്‍ ഉള്ളതായാണു റിപ്പോര്‍ട്ടുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: