ന്യൂദല്‍ഹി: ഇന്ത്യയില്‍ വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ സമ്പര്‍ക്ക ക്രാന്തി എക്സ്പ്രസില്‍ യാത്ര ചെയ്തതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 13ാം തിയതിയാണ് ഇവര്‍ ട്രെയിനില്‍ സഞ്ചരിച്ചത്. ദല്‍ഹിയില്‍ നിന്ന് രാമഗുണ്ടത്തിലേക്കുള്ള ട്രെയിനിലാണ് ഇവര്‍ യാത്ര ചെയ്തത്.
ഇന്ത്യന്‍ റെയില്‍വേ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം മുംബൈയില്‍ നിന്ന് ബല്പൂരിലേക്കുള്ള ഗോഡന് എക്സ്പ്രസില്‍ (ട്രെയിന്‍ 11055) കൊറോണ ബാധയുള്ള നാല് പേര് സഞ്ചരിച്ചതായും റെയില്‍വേ മന്ത്രാലയം സ്ഥിരീകരിച്ചു. മാര്‍ച്ച് 16ന് ട്രെയിനിലെ ബി1 കോച്ചിലായിരുന്നു ഇവരുടെ യാത്ര. കഴിഞ്ഞ ആഴ്ച ദുബായില്‍ നിന്നാണ് സംഘം ഇന്ത്യയിലേക്ക് എത്തിയത്.
രോഗം അതിവേഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധന നടത്താനുള്ള നിര്‍ദ്ദേശങ്ങളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് മാറ്റം വരുത്തി. ചുമ, പനി, ശ്വാസ പ്രശ്നങ്ങള്‍ എന്നിവയുമായി ആശുപത്രികളിലെത്തുന്ന എല്ലാവരേയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: