കുവൈത്ത് സിറ്റി: കുവൈത്തിൽ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി ഓഗസ്റ്റ് നാല് വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. വൈറസ് ഭീതിയെത്തുടര്‍ന്ന് മാര്‍ച്ച് 29 വരെയായിരുന്നു സ്കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നത്.
കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തിയാണ് മന്ത്രിസഭാ തീരുമാനം. ഈ അധ്യയന വർഷത്തിന്റെ ബാക്കി ഭാഗം ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയായി പൂർത്തിയാക്കും. പുതിയ അധ്യയന വർഷം ഡിസംബറിലായിരിക്കും ആരംഭിക്കുകയെന്നും മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് സർക്കാർ വക്താവ് താരിഖ് അൽ മുസറം വ്യക്തമാക്കി.
കുവൈത്തിൽ പള്ളികളിലും ടെന്റുകളിലും കേന്ദ്രീകരിച്ച് റമദാൻ മാസം നടത്തി വരുന്ന നോമ്പ് തുറ പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തി. എന്നാൽ ജനക്കൂട്ടത്തെ ഒഴിവാക്കി കൊണ്ട് വ്യക്തികൾക്ക് നോമ്പ്തുറ കിറ്റ് വിതരണം ചെയ്യുന്നത് അനുവദിക്കും. നീതിന്യായ മതകാര്യ മന്ത്രി ഡോ. ഫഹദ് അൽ അഫാസിയാണു ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ മത പണ്ഡിതരുടെയും യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: