ന്യൂദല്‍ഹി: ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വെള്ളിയാഴ്ച യാത്ര തിരിക്കും. വിദ്യാര്‍ഥികളുമായി ശനിയാഴ്ച വിമാനം തിരികെ എത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സിംഗപ്പൂരില്‍ കുടിങ്ങിക്കിടന്ന വിദ്യാര്‍ഥികളെ ഇന്നലെ മുംബൈയില്‍ എത്തിച്ചിട്ടുണ്ട്. ഇറാനില്‍ നിന്ന് ഇന്നലെ 201 പേരെ തിരികെ എത്തിച്ചതായി വ്യോമയാന ജോയിന്റ് സെക്രട്ടറി അറിയിച്ചു.
ഇതുവരെ 590 പേരെയാണ് ഇറാനില്‍ നിന്ന് തിരികെ എത്തിച്ചത്. കൊറോണാ ബാധിതരായി ഇറാനില്‍ കഴിയുന്ന ഇന്ത്യക്കാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും എത്രയും വേഗം അവരെ തിരികെ എത്തിക്കാനാവുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വ്യോമയാന മേഖലയിലെ കേന്ദ്രവിലക്കിന് പിന്നാലെ വിസ്്താര, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികകള്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: