ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ബാറ്റിംഗ് പരിശീലകന് സഞ്ജയ് ബംഗര്‍ ഇനി ബംഗ്ലാദേശിന്റെ ബാറ്റിംഗ് പരിശീലകന്. ഓസ്ട്രേലിയയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളെ തുടര്‍ന്നാണ് ബിസിബിയും ബംഗറും തമ്മിലുള്ള താല്പര്യം വര്‍ദ്ധിച്ചത്. ടെസ്റ്റ് ബാറ്റിംഗ് പരിശീലകന് ചുമതല ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബോര്‍ഡ് ബംഗാറുമായി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ദിച്ച് ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും ബിസിബി ചീഫ് എക്സിക്യൂട്ടീവ് നിസാമുദ്ദീന്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
ടെസ്റ്റ് ബാറ്റിംഗ് പരിശീലകന് തസ്തികയ്ക്കായി ബിസിബി മറ്റ് ചിലരുമായിയും ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരു പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചാല്‍ 2020 ജൂണ്‍ മുതല്‍ 2021 ഫെബ്രുവരി വരെ 110 ദിവസത്തേക്ക് സഞ്ജയ് ബംഗാര്‍ ബംഗ്ലാദേശ് ബാറ്റിംഗ് കണ്സള്ട്ടന്റാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2014 നും 2019 നും ഇടയിലാണ് സഞ്ജയ് ബംഗര്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകനായിരുന്നത്. 2016 ല്‍ സിംബാബ്വെയിലും 2017 ല്‍ വെസ്റ്റ് ഇന്‍ഡീസിലും നടത്തിയ പര്യടനങ്ങളില്‍ ടീം ഇന്ത്യയുടെ ഇടക്കാല ഹെഡ് കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ വിക്രം റാത്തോരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: