ലഖ്നൗ : കോവിഡ് 19 രാജ്യത്ത് വ്യാപിക്കാന്‍ തുടങ്ങിയതോടെ ഉത്തര്‍പ്രദേശില്‍ പ്രതിരോധ നടപടികള്‍ കര്‍ശ്ശനമാക്കി. ഇത് തടയുന്നതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കണം. ആരോഗ്യ പ്രവര്‍ത്തകരുമായി പൂര്‍ണ്ണമായി സഹകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് യുപി. അതിനാല്‍ പരിശോധനയോട് സഹകരിക്കാത്തവരേയും രോഗ വിവരം മറച്ചുവെയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. പകര്‍ച്ചവ്യാധി നിയമപ്രകാരം ഇതിനുളള പ്രത്യേക അധികാരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിങ് അറിയിച്ചു.
കൂടാതെ രോഗ ബാധിതരെ അധികൃതരില്‍ നിന്നും സംരക്ഷിക്കുന്നവര്‍ക്ക് ഏതിരെ നടപടി സ്വീകരിക്കുമെന്നും, വേണ്ടി വന്നാല്‍ ജയിലില്‍ ഇടും. അതേസമയം യുപിയിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകള്‍, കോളേജുകള്‍, സിനിമ തിയേറ്ററുകള്‍ എന്നിവ അടച്ചിട്ടിരിക്കുകയാണ്.
അതേസമയം കോവിഡ് 19 വ്യാപനം തടയുന്നതിനായി ജാഗ്രത പുലര്‍ത്താനും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: