തിരുവനന്തപുരം: പ്രളയഫണ്ടിന് ശേഷം ദല്‍ഹിയിലെ കലാപത്തിന് ഇരയായവരെ സഹായിക്കാനെന്ന പേരില്‍ പിരിച്ച തുകയില്‍ നിന്ന് സിപിഎം ലക്ഷങ്ങള്‍ തട്ടിച്ചതായി ആരോപണം. ദല്‍ഹിയിലെ കലാപകാരികളുടെ ചിത്രം അടക്കം പതിപ്പിച്ചായിരുന്നു സിപിഎമ്മിന്റെ ഫണ്ട് പിരിവ്. ഇത് കലാപത്തിന് ആസൂത്രണം ചെയ്തവരെ സഹായിക്കാനാണെന്ന് അന്നു തന്നെ ആരോപണം ഉയര്‍ന്നിരുന്നു. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മറ്റിയും പുറത്തുവിട്ട കണക്കുകളിലെ അന്തരമാണ് ഇത്തരം ഒരു ആരോപണം നവമാധ്യമങ്ങളില്‍ ഉയരാന്‍ കാരണം. ഇന്ന് ഉച്ചയോടെയും സിപിഎം പോളിറ്റ് ബ്യൂറോ പുറത്തുവിട്ട കണക്കിലും ഈ അന്തരം വ്യക്തമാണ്.
സിപിഎം പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ കമ്മറ്റികള്‍ പുറത്തുവിട്ട കണക്കില്‍ ലക്ഷണങ്ങളുടെ അന്തരമാണ് ഉള്ളത്. . 14 സിപിഎം ജില്ല കമ്മറ്റികളില്‍ നിന്നാണ് 5,30,74,779 രൂപയാണ് സമാഹരിച്ചത്. കാസര്‍ഗോഡ്-22729763, കണ്ണൂര്‍-6326144, വയനാട്-871833, കോഴിക്കോട്-6374471, മലപ്പുറം- 5470752, പാലക്കാട്- 3665066, തൃശൂര്‍- 4447961, എറണാകുളം- 4785794, ആലപ്പുഴ- 3677505, ഇടുക്കി- 2282800, കോട്ടയം- 2092860, പത്തനംതിട്ട- 20,00000, കൊല്ലം- 3804470, തിരുവനന്തപുരം- 4129458, ദേശാഭിമാനി- 80700 എന്നിങ്ങനെയാണ് സംസ്ഥാന കമ്മറ്റി പുറത്തുവിട്ട കണക്കുകളിലെ തുക. എന്നാല്‍ വിവിധ ജില്ലാ കമ്മറ്റികള്‍ പിരിച്ച തുകയായി പുറത്തുവിട്ടിരിക്കുന്നത് ഇതിലും കൂടുതല്‍ ലക്ഷങ്ങളുടെ കണക്കാണ്.
തലസ്ഥാന നഗരത്തിലെ വിവിധ ഏരിയകളില്‍നിന്ന് 50,86,518 രൂപ ജില്ലാ കമ്മിറ്റി പിരിച്ചെന്നാണ് തിരുവനന്തപുരത്തെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അറിയിച്ചത്. എന്നാല്‍, സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി പുറത്ത് വിട്ട കണക്കില്‍ 49,21,458 രൂപയെന്നാണ് പുറത്തുവിട്ടത്. ഇരു കണക്കുകളും തമ്മില്‍ 1,65,060 രൂപയുടെ അന്തരമാണ് ഉണ്ടായിരിക്കുന്നത്.
ഇതേ അവസ്ഥയാണ് പത്തനംതിട്ട സിപിഎം ജില്ലാ കമ്മറ്റിയുടേതും. പത്തനംതിട്ടയില്‍ നിന്ന് 20,61,893 രൂപ സമാഹരിച്ചതായി സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു പറയുന്നത്. എന്നാല്‍ സംസ്ഥാന കമ്മിറ്റി ഇറക്കിയ ഔദ്യോഗിക പോസ്റ്റില്‍ പത്തനംതിട്ട ജില്ലയില്‍ നിന്ന് ലഭിച്ച തുകയായി കാണിച്ചിട്ടുള്ളത് 20 ലക്ഷം മാത്രമാണ്. 61,893 രൂപ കുറവാണ് സംസ്ഥാന കമ്മിറ്റി പുറത്തുവിട്ട കണക്കുകളിലുള്ളത്. സിപിഎം സംസ്ഥാന കമ്മറ്റി പുറത്തുവിട്ട 5,30,74,779 രൂപ മാത്രമാണ് ലഭിച്ചിരിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ സ്ഥിരീകരിച്ചിട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി പിബി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് ഇറക്കിയ പ്രസ് റിലീസിലും ഇതേ തുകയാണ് കാണിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: