ബെംഗളൂരു: സര്‍ക്കാരുകള്‍ക്കൊപ്പം നിന്ന് കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളികളാകാന്‍ സ്വയംസേവകരോട് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി. ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ നിര്‍ത്തിവെച്ചു കൊണ്ടാണ് അദേഹം ഇക്കാര്യം അറിയിച്ചത്. 15 മുതല്‍ 17വരെ ബെംഗളൂരു ജനസേവ വിദ്യാകേന്ദ്രയിലാണ് അഖിലഭാരതീയ പ്രതിനിധി സഭ നടത്താന്‍ തീരുമാനിച്ചത്. ആര്‍എസ്എസ്, പരിവാര്‍ സംഘടനകളില്‍ നിന്നുള്ള 1500 പ്രതിനിധികളാണ് സഭയില്‍ പങ്കെടുക്കേണ്ടിയിരുന്നത്.
രാജ്യത്ത് കോവിഡ്-19 മൂലമുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒപ്പം ചേര്‍ന്ന് സ്വയംസേവകര്‍ പ്രവര്‍ത്തിക്കണമെന്നും ഭയ്യാജി ജോഷി പറഞ്ഞു. പ്രതിനിധി സഭാ നടപടികള്‍ നിര്‍ത്തിവെച്ചതായുള്ള വിവരം അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് നരേന്ദ്ര താക്കൂറാണ് പ്രത്യേക പത്രസമ്മേളനത്തില്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: