ആലപ്പുഴ: കോവിഡ്19 പ്രതിരോധ നടപടികള്‍ നടക്കുന്ന സാഹചര്യത്തില്‍ ചെങ്ങന്നൂര്‍ ഭദ്രാസനത്തിനു കീഴിലുള്ള പള്ളികളില്‍ നിശ്ചയിച്ച തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ജില്ല കളക്ടര്‍ എം.അഞ്ജന ഉത്തരവിട്ടു. 15, 22 തീയതികളിലായി 54 പള്ളികളില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശ്യമെന്നും ഒരോ പള്ളിയിലും കുറഞ്ഞത് 250പേര് വീതമെങ്കിലും പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നും ചെങ്ങന്നൂര്‍ ആര്‍ഡിഒ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.
ധാരാളം ആളുകള്‍ ഒരുമിച്ചു കൂടാന്‍ സാധ്യതയുള്ള തെരഞ്ഞെടുപ്പ്, നിയന്ത്രണങ്ങള്‍ അവസാനിച്ചശേഷം മറ്റ് തീയതിയില്‍ നടത്തുന്നതിന് ഓര്‍ത്തഡോക്സ് ഭദ്രാസനത്തിന്റെ അധികാരികളോട് നിര്‍ദേശിച്ചു.
സംസ്ഥാനത്ത് കോവിഡ്19 വൈറസിന്റെ വ്യാപനം തടയുന്നതിന് ജനങ്ങളെ കൂട്ടത്തോടെ പങ്കെടുപ്പിക്കുന്ന പരിപാടികള്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവുള്ളതാണ്. ഇതനുസരിച്ചും ദുരന്ത നിവാരണ നിയമം വകുപ്പ് 34 (എം) പ്രകാരവുമാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കളക്ടറുടെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: