തിരുവനന്തപുരം: കൊറോണ വ്യാപിക്കുമ്പോള്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ രക്തക്ഷാമം. മിക്കവരും രക്തം നല്കാന് മടിക്കുന്നു. കൊറോണയ്ക്കെതിരെ സ്വയം പ്രതിരോധം തീര്‍ക്കുന്നതിനാലാണ് രക്തം നല്‍കാത്തതെന്നാണ് പലരും പറയുന്നത്. ഇതോടെ രക്തബാങ്കുകളിലെ ശേഖരണ സംവിധാനം സ്തംഭിച്ചു.
സ്വകാര്യ ആശുപത്രികളിലടക്കം സമാന സ്ഥിതി. കൊറോണയെ അതിജീവിച്ചു കഴിയുമ്പോഴേക്കും മറ്റു രോഗങ്ങളുള്ളവരുടെ അവസ്ഥ രക്തം കിട്ടാതെ ഗുരുതരമായേക്കും.ക്യാന്‍സര്‍ രോഗികളെയാണ് ഇത് കൂടുതല്‍ ബാധിക്കുക. ഓപ്പറേഷനും കീമോയും മറ്റും വേണ്ടവര്‍ക്ക് ചികിത്സയുടെ ഭാഗമായി രക്തം നല്‍കേണ്ടി വരും.
ആര്‍സിസി പോലുള്ള ആശുപത്രിയില്‍ വരുന്ന 90 ശതമാനം രോഗികള്‍ക്കും രക്തം നല്‍കേണ്ടതുണ്ട്. സിസേറിയന്, ശസ്ത്രക്രിയകള്‍, അപകടങ്ങള്‍, പൊള്ളല്‍ എന്നിവയിലെല്ലാമായി ആയിരക്കണക്കിന് രോഗികള്‍ക്കാണ് നിത്യേന രക്തം ആവശ്യം. രക്തം ആവശ്യപ്പെട്ട് സന്നദ്ധ സംഘടനകള്‍ വഴിയും മറ്റും ബന്ധപ്പെടുമ്പോള്‍ നല്കാന് മടിക്കുകയാണ് ജനങ്ങള്‍. കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി രക്തദാന ക്യാമ്പുകളില്‍ പോലും ആളുകള്‍ എത്താന്‍ മടിക്കുന്നു.
ആയിരക്കണക്കിന് ടെക്കികള്‍ മത്സരിച്ച് പങ്കെടുത്തിരുന്ന രക്തദാന ക്യാമ്പ് കഴിഞ്ഞ ദിവസം ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ചപ്പോള്‍ പത്തില്‍ താഴെ പേര് മാത്രമാണെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: