ഒട്ടാവ: കൊവിഡ് 19 വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ഭാര്യയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരുടെ സ്രവസാമ്പിളുകളുടെ പരിശോധന ഫലം രാവിലെ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേ സമയം പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല. ജസ്റ്റിന് ട്രൂഡോയെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്.
ബ്രിട്ടണില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് കാനഡയില്‍ എത്തിയതിന് ശേഷമാണ് ജസ്റ്റിന് ട്രൂഡോയുടെ ഭാര്യ സോഫി ട്രൂഡോയ്ക്ക് രോഗ ലക്ഷണങ്ങള്‍ പ്രകടമായത്. തുടര്‍ന്ന് സോഫിയെ വസതിയിലെ ഐസൊലേഷനില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയായിരുന്നു. നിലവില്‍ പ്രധാനമന്ത്രിയുടേയും ഭാര്യയുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ജസ്റ്റിന് ട്രൂഡോയും ഭാര്യയും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും ദൈനംദിന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
വൈറസ് ബാധയുള്ളതായി സംശയിക്കുന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി യോഗങ്ങളും മറ്റ് പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. എങ്കിലും ഫോണിലൂടെയും, വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയും മറ്റ് മന്ത്രിമാരുമായി ഫോണിലൂടെ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. കാനഡയില്‍ ഏകദേശം 103 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: