തിരുവനന്തപുരം: തൊഴില്‍രഹിതരായ പ്രൊഫഷണല്‍ ബിരുദധാരികളുടെ എണ്ണം കൂടി. ജോലിയില്ലാത്ത ഡോക്ടര്‍മാരുടെയും എന്‍ജിനീയര്‍മാരുടെയും എണ്ണത്തിലാണ് അഞ്ച് മാസത്തിനിടെ വര്‍ധന രേഖപ്പെടുത്തിയതെന്ന് നിയമസഭയില്‍ ചോദ്യത്തിനുത്തരമായാണ് മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു. തൊഴില്‍രഹിതരായ എന്‍ജിനീയര്‍മാരുടെ എണ്ണം 45913 ആണ്.
ഒക്ടോബറിലെ കണക്ക് പ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലില്ലാത്ത എന്‍ജിനീയര്‍മാരുടെ എണ്ണം 44,559 ആയിരുന്നു. ഇതാണ് വര്‍ധിച്ചത്. തൊഴിലില്ലാത്ത ഡോക്ടര്‍മാരുടെ എണ്ണം പുതിയ കണക്ക് പ്രകാരം 8,753 ആണ്. നേരത്തെ ഇത് 7,303 ആയിരുന്നു. സംസ്ഥാനത്ത് മൊത്തം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത 34.18 ലക്ഷം തൊഴില്‍രഹിതരാണുള്ളത്. പ്രതിമാസം 120 രൂപ നിരക്കില്‍ 85,122 പേര് 2019-20 വര്‍ഷത്തില്‍ തൊഴില്‍ രഹിത വേതനം വാങ്ങിയിട്ടുണ്ട്.
തൊഴില്‍രഹിതരായ നിയമ, എംബിഎ, എംസിഎ ബിരുദധാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ആകെയുള്ള 34,18,072 തൊഴില്‍രഹിതരില്‍ 21,73,492 പേരും സ്ത്രീകളാണ്. തൊഴില്‍ രഹിതരില്‍ 3,06,705 പേര് ബിരുദധാരികളും 83,273 പേര് ബിരുദാനന്തര ബിരുദധാരികളുമാണ്. പ്രഫഷണല്‍, സാങ്കേതിക യോഗ്യത നേടിയവര്‍ 1,45,619 പേരുമുണ്ട്. 1344 അഗ്രികള്‍ച്ചര്‍ ബിരുദധാരികളും 6903 എംബിഎ ബിരുദധാരികളും തൊഴില്‍രഹിതരുടെ പട്ടികയിലുണ്ട്.
വെറ്ററിനറി സയന്‍സ് 498, എല്‍എല്‍ബി 758, എംസിഎ 3836, പിജിഡിസിഎ 3576, ബിഎസ്സി നഴ്സിങ് 11268, ബിഎംസി എംഎല്‍ടി 1231, എംഎ 20,077, എംകോം 11,695, എംഎസ്സി 21,250, എന്‍ജിനീയറിങ് ഡിേപ്ലാമ 79,731, ഐടിഐ സര്‍ട്ടിഫിക്കറ്റ് 96,446 എന്നിങ്ങനെയാണ് മറ്റ് തൊഴില്‍ രഹിതരുടെ എണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: