ന്യൂയോര്‍ക്ക്: കൊറോണ ബാധിച്ച് ചൈനയ്ക്കു പുറത്ത് മരിച്ചവരുടെ എണ്ണം 1130 ആയി. ബുധനാഴ്ച മാത്രം 258 പേര് വിവിധ രാജ്യങ്ങളിലായി മരിച്ചു. ലോകത്ത് ഇതുവരെ കൊറോണ ബാധയില്‍ മരിച്ചവരുടെ എണ്ണം 4292 ആയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
രോഗം 118 രാജ്യങ്ങളിലേക്ക് പടര്‍ന്നു. ചൈനയിലടക്കം 124,519 രോഗബാധിതരുണ്ട്. ചൈനയ്ക്ക് പുറത്ത് 37,371 പേര്‍ക്ക് കൊറോണ ബാധിച്ചു. ബൊളീവിയ, ജമൈക്ക, ബുര്‍ക്കിനോഫാസോ, കോംഗോ എന്നീ രാജ്യങ്ങളിലാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.
ഇറ്റലിയില്‍ കൊറോണയില്‍ മരിച്ചവരുടെ എണ്ണം 827 ആയി. 12462 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ 631 എന്ന മരണസംഖ്യയില്‍ നിന്ന് മണിക്കൂറുകള്ക്കുള്ളിള് 30 ശതമാനത്തോളം വര്ധനയുണ്ടാകുകയായിരുന്നു.
ഇറാനിലും രോഗികളുടെ എണ്ണം പതിനായിരം കടു. ഇലെ മാത്രം 75 പേര് മരിക്കുകയും 1075 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 429 ആയി.
രാജ്യത്തെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും പതിനാല് ദിവസം നിരീക്ഷണത്തില്‍ വയ്ക്കാന്‍ ചൈന തീരുമാനിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്നവരിലും രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ചൈനയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: