ജനീവ: ലോകം മുഴുവന്‍ ആശങ്ക പരത്തുന്ന കൊറോണ വൈറസ് ബാധയെ മഹാമാരിയായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്്ഒ) പ്രഖ്യാപിച്ചിരിക്കുന്നു.
മഹാമാരിയെന്നാല് എന്താണ്? ഒരേ സമയത്ത് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലെ ജനങ്ങളെയും ഒരേ പോലെ ബാധിക്കുന്ന തീവ്രതയേറിയ രോഗത്തെയാണ് മഹാമാരിയെന്ന് വിശേഷിപ്പിക്കുന്നത്. ഇതിന് മുമ്പ് 2009ല്‍ ആയിരക്കണക്കിന് ജനങ്ങളുടെ മരണത്തിന് കാരണമായ പന്നിപ്പനിയെയാണ് മഹാമാരിയായി ഡബ്ല്യുഎച്ച്ഒ പ്രഖ്യാപിച്ചത്.
ജനങ്ങള്‍ക്കിടയില്‍ എളുപ്പത്തില്‍ പടര്‍ന്ന് പിടിക്കുന്ന, പുതിയ ഇനം വൈറസാണെങ്കില്‍. അവയെ പ്രതിരോധിക്കാന്‍ മരുന്നില്ലെങ്കില്‍ അവയെ മഹാമാരിയായി കണക്കാക്കാവുന്നതാണ്. കൊറോണയ്ക്ക് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: