മുംബൈ: കൊറോണ വൈറസിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വന്‍ തിരിച്ചടി നേരിട്ട് ഓഹരിവിപണി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) ഇന്ന് 32 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ന് രാവിലെ 11:10 വരെ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ഏകദേശം 11 ട്രില്യണ്‍ രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വൈറസിനു പുറമെ ഗള്‍ഫ് രാജ്യങ്ങള്‍, ചൈന എന്നീ സമ്പദ്വ്യവസ്ഥകള്‍ക്കുണ്ടായ ആഘാതവും സംമ്പദ് വ്യവസ്ഥതകരാണ് ഒരു പ്രധാന കാരണമാണ്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ വലിയ ആശങ്കയിലാണ്. കൊറോണ വൈറസ് മൂലമുണ്ടായ വിതരണ തടസ്സങ്ങള്‍ മിക്ക മേഖലകളെയും ബാധിക്കുമെങ്കിലും ചില മേഖലകള്‍ ഇതിനെ അതിജീവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഷെയര്‍ മാര്‍ക്കറ്റ് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഷോര്‍ട്ട് ടെം ട്രേഡിങ്ങ് നടത്തുന്നവര്‍ക്ക് ഇത്തരം സ്റ്റോക്കുകളില്‍ നിക്ഷേപം നടത്തുന്നത് സഹായകരമാണ്. ഇതിനു പുറമെ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് അസംസ്കൃത എണ്ണ ഉപയോഗിക്കുന്ന പല വ്യവസായങ്ങളുടെയും ഉല്പാദനച്ചെലവ് കുറയും. കൊറോണ കാരണമുള്ള യാത്രാവിലക്കുകള്‍ ടൂറിസം മേഖലയെയും വിമാനകമ്പനികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ മേഖലയിലുള്ള സ്റ്റോക്കുകള്‍ തിരിച്ചു കയറാന്‍ സമയമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: