പെരുമ്പാവൂര്‍: സഭാതര്‍ക്കം നിലനില്‍ക്കുന്ന ഓടയ്ക്കാലി പള്ളിയില്‍ കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ ഓര്‍ത്തഡോക്സ് പക്ഷത്തിന് പ്രവേശിക്കാനായില്ല. വിശ്വസികള്‍ എത്തിയെങ്കിലും പോലീസ് സംരക്ഷണം ഇല്ലാതിരുന്നതിനാല്‍ പിന്മാറേണ്ടി വന്നു. ഫാ.ബിസണ്‍ സണ്ണിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ 11നാണ് ഓര്‍ത്തഡോക്സ് പക്ഷം പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയത്.
ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാല്‍ പള്ളിമുറ്റത്ത് പ്രേവശിക്കാനായില്ല. വിവരം പോലീസില്‍ അറിയിച്ചിരുന്നെങ്കിലും കൊറോണയുടെ പേര്പറഞ്ഞ് പോലീസുകാര്‍ മനപൂര്‍വ്വം മാറി നില്‍ക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. പോലീസിന് നോട്ടീസ് നല്കിയ ശേഷം ഇന്ന് വീണ്ടും പള്ളിയില്‍ പ്രവേശിക്കാനെത്തുമെന്നും ഓര്‍ത്തഡോക്സ് വിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: