മലപ്പുറം: ജില്ലയില്‍ പരിശോധന ഫലം ലഭിച്ച ആര്‍ക്കും കോറോണ വൈറസ് ബാധയില്ലെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 81 പേരുടെ വിദഗ്ധ പരിശോധനാ ഫലങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇന്നലെ പരിശോധന ഫലം ലഭിച്ച ഏഴുപേര്‍ക്കും വൈറസ് ബാധയില്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
ജില്ലയില്‍ നിന്ന് ഇതുവരെ 142 പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. രോഗബാധയില്ലെന്നു സ്ഥിരീകരിച്ച 10 പേരെ ഇന്നലെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. 28 പേര്‍ക്കുകൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 143 പേരാണ് ജില്ലയിലിപ്പോള്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. 58 പേര് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്നുപേര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡുകളിലാണ്. 82 പേര് വീടുകളില്‍ സ്വയം നിരീക്ഷണത്തിലും കഴിയുന്നു.
കോവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാതല മുഖ്യസമിതിയുടെ അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മലിക്ക് നിര്‍ദ്ദേശിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ജില്ലയില്‍ ഒരുക്കി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 75 കിടക്കകളാണ് സജ്ജമാക്കിയത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ 10, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 19, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഒന്‍പത്, പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഒന്‍പത്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എട്ട് എന്നിങ്ങനെയാണ് കിടക്കള്‍ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: