തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ടൂറിസം ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് കേരളവും മധ്യപ്രദേശും ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ പുതിയ കരാര്‍ ഒപ്പിട്ടു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭാ ചോദ്യോത്തര വേളയില്‍ ഈ വിവരം നിയമസഭയെ അറിയിച്ചു. ഉത്തരവാദിത്തടൂറിസം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പാക്കുന്ന വിധത്തില്‍ മധ്യപ്രദേശില്‍ ആരംഭിക്കുന്നതിനുള്ള കരാര്‍ കേരള ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐ എ എസും മദ്ധ്യപ്രദേശ് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രെട്ടറിയുമായ ഫൈസ് അഹമ്മദ് ക്വിദ്വായി ഐഎഎസു മായി ഒപ്പിട്ടു.
ധാരണാപത്രപ്രകാരം 2022 വരെയാണ് കരാര്‍. കരാര്‍ പ്രകാരം പദ്ധതിയുടെ നിര്‍വഹണ ചുമതല മധ്യപ്രദേശില്‍ മധ്യപ്രദേശ് ടൂറിസം ബോര്‍ഡിനും കേരളത്തിനു വേണ്ടി സംസ്ഥാന ഉത്തരവാദിത്തടൂറിസം മിഷനും ആണ്. ഉത്തരവാദിത്തടൂറിസം സംസ്ഥാന മിഷന് കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്കുമാര്‍ കേരളത്തിന് വേണ്ടിയും മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ഡയറക്ടര്‍ ഡോ: മനോജ്കുമാര്‍ സിംഗ് മധ്യപ്രദേശിനുവേണ്ടിയും യഥാക്രമം നോഡല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കും. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കുന്നതു മുതല്‍ നിര്‍വഹണം വരെയുള്ള 16 കാര്യങ്ങളാണ് മധ്യപ്രദേശില്‍ നടപ്പാക്കുന്നതിന് മധ്യപ്രദേശ് ടൂറിസം ബോര്‍ഡിനെ ഉത്തരവാദിത്തടൂറിസം മിഷന് സഹായിക്കുക .
2017 ജൂണ്‍ മാസത്തില്‍ നിലവില്‍ വന്ന ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തങ്ങള്‍ കേരളത്തിലെ ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ട് വന്നിട്ടുള്ളത്. ടൂറിസം രംഗത്ത് പ്രാദേശിക ജനകീയ പങ്കാളിത്തം ഉറപ്പാക്കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ കേരള ടൂറിസം വകുപ്പ് നടത്തി വരുന്നത്. സംസ്ഥാന വ്യപകമായി പതിനേഴായിരത്തിലധികം രജിസ്റ്റേര്‍ഡ് യൂണിറ്റുകളും ഒരു ലക്ഷത്തോളം ഗുണഭോക്താക്കളുമുണ്ട് ഉത്തരവാദിത്ത ടൂറിസം മിഷനില്‍. ഇതില്‍ത്തന്നെ 13567 (80%) യൂണിറ്റുകള്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതോ സ്ത്രീകള്‍ നയിക്കുന്നതോ ആണ്. 2017 ഓഗസ്റ്റ് മുതല്‍ 2020 ഫെബ്രുവരി 29 വരെ 28 കോടി രൂപയുടെ വരുമാനം ആര് ടി മിഷന് പ്രവര്‍ത്തനങ്ങളിലൂടെ പ്രാദേശിക ജന സമൂഹത്തിനു ലഭ്യമായിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വഴി പ്രാദേശിക സമൂഹത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാദിത്ത പൂര്‍ണമായ ഒരു ടൂറിസം സംസ്കാരം കേരളത്തില്‍ വളര്‍ത്തിയെടുക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. പ്രാദേശികമായും ദേശീയ അന്തര്‍ദ്ദേശീയ തലത്തിലും ഈ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. അന്താരാഷ്ട്രതലത്തില്‍ ടൂറിസം രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡുകളില്‍ ഒന്നായ ഡബ്ലിയു ടി എം ഗോള്‍ഡ് അവാര്‍ഡ്, സ്ത്രീ ശാക്തീകരണത്തിനുള്ള പാറ്റ അവാര്‍ഡ് ഉള്‍പ്പെടെ 4 അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ഉള്‍പ്പെടെ 7 അവാര്‍ഡുകള്‍ ആര് ടി മിഷനിലൂടെ കേരള ടൂറിസത്തിന് ലഭ്യമായിട്ടുണ്ട്.
മദ്ധ്യപ്രദേശ് ടൂറിസം ബോര്‍ഡ്, മദ്ധ്യപ്രദേശ് സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിലെക്കായി വിവിധ സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനെ സമീപിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ ചര്‍ച്ചകള്‍ക്കായി മദ്ധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ടൂറിസം ബോര്‍ഡ് പ്രതിനിധികളും് മന്ത്രി കടകംപള്ളി സുരേന്ദ്രന് , ടൂറിസം സെക്രട്ടറി റാണിജോര്‍ജ്, ഡയറക്ടര്‍ പി . ബാല കിരണ്‍ , ഉത്തരവാദിത്തടൂറിസം കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്കുമാര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു .
ജനകീയ പങ്കാളിത്തത്തോടെയുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാത്ത മാതൃകയാണ് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്. ഈ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സഹായത്തോടെ മധ്യപ്രദേശ് നടപ്പാക്കുന്നതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ട് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയില്‍ പറഞ്ഞു. ജനപങ്കാളിത്ത കേന്ദ്രിതവും പരിസ്ഥിതി സൗഹൃദവുമായ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കാണ് കാലിക പ്രസക്തി എന്ന് രാജ്യം തിരിച്ചറിഞ്ഞു എന്നതാണ് ഈ ധാരണാ പത്രത്തിന്റെ പ്രധാന്യമെന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന് കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: