ന്യൂദല്‍ഹി : കോവിഡ് 19 ആഗോള തലത്തില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയില്‍ നടപടികള്‍ കര്‍ശ്ശമാക്കി.ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള എല്ലാത്തരം വിസകളും കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.
കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിനോട് അനുബന്ധിച്ചാണ് വിസകള്‍ റദ്ദാക്കുന്നത്. കൂടാതെ കൊറോണ ബാധ കൂടുതല്‍ ആളുകളിലേക്ക് പടരാതിരിക്കാനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
സുരക്ഷാ നടപടികളുടെ ഭാഗമായി അടുത്ത മാസം പതിനഞ്ചാം തീയതി വരെയാണ് ഇന്ത്യയിലേക്കുള്ള എല്ലാത്തരം വിസകളും റദ്ദാക്കിയിരിക്കുന്നത്. അതേസമയം നയതന്ത്ര ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കും റദ്ദാക്കല്‍ ബാധകമല്ല. അടിയന്തര യാത്ര ആവശ്യമുള്ളവര്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: