കൊച്ചി: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ആഘോഷങ്ങൾ ഒഴിവാക്കി. ഈ മാസം 31 വരെ നടക്കുന്ന ഉത്സവങ്ങൾക്കാണ് നിയന്ത്രണം. ആഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും ക്ഷേത്ര ചടങ്ങുകൾ മാറ്റമില്ലാതെ തുടരും.
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ 403 ക്ഷേത്രങ്ങളാണുള്ളത്. ഇതിൽ ഭുരിഭാഗം ക്ഷേത്രങ്ങളിലും ഉത്സവകാലമാണ്. പതിനായിരക്കണക്കിന് ആളുകളാണ് ഉത്സവ പറമ്പുകളിലെത്തുന്നത്. അതേസമയം തൃശൂർ പൂരം, ആറാട്ടുപുഴ പൂരം എന്നിവയെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഉത്സവത്തിന് ഗുരുവായൂർ ദേവസ്വം ബോർഡും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിർത്തിവയ്ക്കും. ഈ മാസം 31 വരെ ആനക്കോട്ടയിൽ സന്ദർശകരെ വിലക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: