ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് കൊവിഡ് 19 ബാധിച്ചതായി സ്ഥിരീകരണം. പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 ബാധിച്ചതായി സ്ഥിരീകിരിച്ചത്. കൊറോണ രോഗബാധ സ്ഥിരീകരിക്കുന്ന ആദ്യ ബ്രിട്ടീഷ് രാഷ്ട്രീയ നേതാവാണ് ഡോറിസ്.
കൊറോണ വൈറസ് ബാധ പരിശോധനയില്‍ പോസിറ്റീവാണെന്നും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ഡോറിസ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്നെ പിന്തുണയ്ക്കുന്ന എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും അവര്‍ പറഞ്ഞു. ബ്രിട്ടണിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് ഡോറിസ്.
അതേസമയം ഇവര്‍ രോഗബാധ സ്ഥിരീകരിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അടക്കം നൂറോളം വ്യക്തികളുമായി അടുത്തിടപഴകിയതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഡോറിസ് അടുത്തിടപഴകിയവരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങി.
വെള്ളിയാഴ്ചയാണ് ഡോറിസിന് പനി ബാധിച്ചത്. ബ്രിട്ടണില്‍ ഇതുവരെ 370 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ ആറ് പേര് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. വൈറസ് ബാധ പകരുന്നത് തടയുന്നതിന്റെ ഭാഗമായി ബ്രിട്ടണില്‍ നിന്ന് ഇറ്റലിയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കോവിഡ് 19 വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: