കോട്ടയം: കൊറോണ വൈറസ് ബാധിതര്‍ ചികിത്സയ്ക്കെത്തിയ ക്ലിനിക്ക് പൂട്ടിച്ചു. ക്ലിനിക്ക് പൂട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല. തുടര്‍ന്ന് ജില്ലാ കളക്ടര്‍ നേരിട്ടെത്തിയാണ് ക്ലിനിക്ക് പൂട്ടിച്ചത്. ചെങ്ങളം സ്വദേശികളെത്തിയ തിരുവാതുക്കലിലെ ക്ലിനിക്കാണ് പൂട്ടിച്ചത്. ഇറ്റലിയില്‍ നിന്ന് മടങ്ങി എത്തി കൊറൊണ സ്ഥിരീകരിച്ച കുടുംബം ആദ്യം ചികിത്സയ്ക്കായി എത്തിയ ക്ലിനിക്കാണിത്.
ഇറ്റലിയില്‍ നിന്നും എത്തിയ അച്ഛനും അമ്മയും മകനും അടങ്ങിയ മൂന്നുപേര്‍ക്കും അവരുടെ ബന്ധുക്കളായ രണ്ടുപേര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചത്. അതേസമയം, കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇറ്റലിയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ 42 പേര് നിരീക്ഷണത്തിലാണ്. ഇവരെ ആലുവ താലൂക്കാശുപത്രിയിയിലുള്ള ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
ഇറ്റലിയില്‍ നിന്നെത്തുന്നവര്‍ അവിടെ നിന്ന് കൊറോണ രോഗമില്ലെന്ന് സ്ഥിരീകരിക്കുന്ന രേഖ കൈയിൽ കരുതണമെന്ന് എയര്‍പോര്‍ട് അതോറിറ്റി ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ഈ ഉത്തരവ് നടപ്പിലാകുന്നതിനു മുമ്പ് ഇറ്റലിയില്‍ നിന്ന് പുറപ്പെട്ട സംഘമാണ് ഇന്നലെ രാത്രി വിമാനത്താവളത്തില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: