ന്യൂദല്‍ഹി: ഫെബ്രുവരി 24, 25 തീയതികളിലായി ദല്‍ഹിയില്‍ പൊട്ടിപുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പരാമര്‍ശം നടത്തി ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മാലിന്യകൂമ്പാരത്തില്‍ തള്ളിയ കേസില്‍ വിചാരണ നേരിടുന്ന താഹിര്‍ ഹുസൈനെ ന്യായീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അമാനത്തുള്ളയുടെ പ്രകോപനപരമായ പ്രസംഗം.
താഹിര്‍ ഹുസൈന് കലാപകാരികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. മുസ്ലീങ്ങളെ കലാപകാരികള്‍ എന്ന് വിളിക്കുകയും അവരെ ജയിലിലടക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ ഇനിയും കലാപങ്ങളുണ്ടാവുമെന്നും ഖാന് കൂട്ടിച്ചേര്‍ത്തു.
അങ്കിത് ശര്‍മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആം ആദ്മിയുടെ തന്നെ കൗണ്‍സിലറായ താഹിര്‍ ഹുസൈനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെട്രോള്‍ കുപ്പികളും ആസിഡ് പാക്കറ്റുകളും അടക്കം നിരവധി തെളിവുകള്‍ ഇയാളുടെ വീടിനു മുകളില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. ഇതിന് പുറമേ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ ഇയാളുടെ വീട്ടിലേക്ക് അക്രമികള്‍ വലിച്ചിഴച്ചു കൊണ്ടു പോകുന്നത് കണ്ട ദൃക്സാക്ഷികളും ഉണ്ടെന്നിരിക്കെയാണ് പരസ്യമായി അമാനത്തുള്ള ഖാന് താഹിര്‍ ഹുസൈനെ പിന്തുണയ്ക്കുന്നത്.
2019 ഡിസംബര്‍ 15ന് ദല്‍ഹിയില്‍ അക്രമത്തിന് പ്രേരിപ്പിച്ചതിന് നിരവധി കേസുകളില്‍ പ്രതിയായ ഖാന് കേന്ദ്രസര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കെതിരാണെന്ന് വരുത്തി തീര്‍ക്കാനും വീണ്ടും കലാപങ്ങള്‍ക്ക് കോപ്പു കൂട്ടാനുമാണ് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: