കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒരു സാക്ഷി കൂടി മൊഴിമാറ്റി. നടി ബിന്ദുപണിക്കരാണ് മൊഴി ദിലീപിനനുകൂലമായി മാറ്റി പറഞ്ഞത്. നേരത്തെ ഇടവേള ബാബു മൊഴിമാറ്റിയതിനെ തുടര്‍ന്ന് കൂറുമാറിയതായി പ്രോസിക്യൂഷന് പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ബിന്ദുപണിക്കരും നേരത്തെ നല്കുന്ന മൊഴിയില്‍ നിന്നും മാറുന്നത്.
സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മൊഴി മാറ്റിയ ബിന്ദു പണിക്കരെ പ്രോസിക്യൂഷന് തന്നെ ക്രോസ് വിസ്താരവും നടത്തി.
യുവ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് നടക്കുന്നത്. ഇതുവരെ 39 പേരുടെ സാക്ഷി വിസ്താരമാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: