ദോഹ: കോവിഡ് ബാധയെ തുടര്‍ന്ന് ഖത്തറില്‍ ചൊവ്വാഴ്ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ല.
അതിനിടെ, ഖത്തറില്‍ മൂന്നു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഹൈപ്പര്‍ മാര്‍ക്കറ്റിലെയും സെന്റര്‍ മാര്‍ക്കറ്റിലെയും ജീവനക്കാര്‍ക്കാണ് സ്ഥിരീകരിച്ചത്. ഇതോടെ ഖത്തറില്‍ രോഗം ബാധിച്ചവരുടെ എണ്ണം 18 ആയി. രാജ്യത്ത് ഇപ്പോഴും രോഗബാധയുടെ അളവ് ഏറെ കുറവാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊറോണ സംബന്ധിച്ച എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് അറിയാനായി മന്ത്രാലയം 24 മണിക്കൂർ കോൾസെന്റർ പ്രവർത്തിപ്പിക്കുന്നുണ്ട്. 16000 എന്ന ഹോട്റ്റ് ലൈൻ നമ്പറിൽ വിളിച്ചാൽ പൊതുജനങ്ങൾക്ക് എല്ലാ വിവരങ്ങളും ലഭ്യമാവും. അതിനിടെ ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിമാനകമ്പനികള്‍ നേരത്തേ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കാൻ തീരുമാനിച്ചു.
ഇന്‍ഡിഗോയില്‍ മാര്‍ച്ച് 17വരെ ടിക്കറ്റ് എടുത്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കും. ഇതിനായി https://6ereaccomodation.goindigo.in/PLANB എന്ന ലിങ്കില്‍ കയറണം. തുക തിരിച്ചുവാങ്ങുകയോ ടിക്കറ്റ് തീയതി മാറ്റുകയോ ചെയ്യാം. എയര്‍ ഇന്ത്യ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് മെയില്‍ അയക്കും. ഇതിന് ശേഷം കമ്പനി ഓഫിസ് വഴിയോ ട്രാവല്‍ ഏജന്‍സി മുഖേനയോ റീഫണ്ട് ചെയ്യാം.
കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ളവര്ക്കാണ്ഖത്തര് താല്കാലിക യാത്രാവിലക്ക്ഏര്പ്പെടുത്തിയത്. ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇറാന്, ഇറാഖ്, ലെബനാന്, നേപ്പാള്‍, പാകിസ്ഥാന്, ഫിലിപ്പീന്‍സ്, സൗത്ത്കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലന്ഡ്എന്നിവയാണ് മറ്റു രാജ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: