ന്യൂദല്‍ഹി: ലോകത്ത് എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഒരു രാജ്യത്തെയെങ്കിലും കാണിച്ചു തരൂ എന്നും എല്ലാ രാജ്യങ്ങളും നടപടി ക്രമങ്ങള്‍ പാലിച്ചാണ് പൗരത്വം നല്‍കുന്നതെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്ന രീതിയിലാണ് ജയശങ്കര്‍ പ്രസ്താവന നടത്തിയത്.
കശ്മീര്‍ വിഷയത്തില്‍ യുഎന്‍എച്ച് ആര്‍സിയുടെ നിലപാട് ശരിയല്ല. അതിര്‍ത്തി കടന്നുള്ള ഭീകരവാദം എവിടെ നിന്നാണ് ഉണ്ടാകുന്നതെന്ന് യുഎന്‍എച്ച്ആര്‍സി നോക്കണം. കശ്മീര്‍ വിഷയത്തില്‍ യുഎന്‍എച്ച്ആര്‍സിയുടെ മുന്‍ നിലപാടുകള്‍ പരിശോധിക്കണമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: