കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും കോഴിപ്പനി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ജില്ലായിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. വേങ്ങേരിയിലെ ഒരു വീട്ടിലെ നഴ്സറിയിലും കൊടിയത്തൂരിലെ ഫാമുകളിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത് . വെസ്റ്റ് കൊടിയത്തൂരിലെ ഫാമില്‍ ആയിരത്തിലധികം കോഴികള്‍ ചത്തു. ഇരു പ്രദേശത്തെയും ഒരു കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണത്തിലാണ്. ആളുകളിലേക്ക് പടര്ന്നിട്ടില്ലെന്നാണു ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ കോഴികളെ കൊന്ന് കത്തിച്ചു കളയാന്‍ തീരുമാനമുണ്ട്. കൊടിയത്തൂരില്‍ 6193 കോഴികളെയും കോഴിക്കോട് കോര്‍പ്പറേഷനില്‍ 3524 ചാത്തമംഗലം പഞ്ചായത്തില്‍ 3214 കോഴികളെയും നശിപ്പിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ച് അംഗങ്ങളുള്ള ഇരുപത്തിയഞ്ച് ടീമുകളെ സജമാക്കി. സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍് കളക്ടറേറ്റില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മൃഗസംരക്ഷണ വകുപ്പ്, റവന്യൂ വകുപ്പ്, പൊലീസ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: