ബീജിങ്: കൊറോണ വന്ന് ഭേദമായവര്‍ക്ക് വീണ്ടും രോഗം വരാമെന്ന് ചൈന. ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും വരില്ലെന്ന അഭ്യൂഹങ്ങള്‍ പരക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ദേശീയ ആരോഗ്യ മിഷന്റെ വിശദീകരണം.കൊറോന്‍ വൈറസ് വന്നവര്‍ക്ക് ശരീരത്തില്‍ ആന്റബോഡി രൂപം കൊള്ളുമെങ്കിലും ഇത് അധികകാലം നിലനില്‍ക്കില്ലെന്ന് ന്യുമോണിയ പ്രിവന്‍ഷന്‍ സെന്റര്‍ ഡയറക്ടര്‍ ലീ കിങ്ങ്യാന് പറഞ്ഞു. അതിനാല്‍ പൂര്‍ണമായും ഭേദമായാലും ചിലര്‍ക്ക് വീണ്ടും വരാം.
മരണ നിരക്ക് 3.4 ശതമാനം
കൊറോണ ബാധിച്ചവരുടെ മരണനിരക്ക് മുന്‍പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍. മുന്‍പ് രണ്ടു ശതമാനമാണ് ഇതെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇത് 3.4 ശതമാനമാണെന്ന് പുതിയ നിഗമനമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കൊറോണ ബാധിച്ചവരായി കണ്ടെത്തിയതില്‍ 3.4 ശതമാനം പേര് മരണമടഞ്ഞു. ഫ്ളൂവിന്റെ മൂന്നിരട്ടി മാരകമാണ് കൊറോണ. ഡയറക്്ടര്‍ ഡോ. ടെഡ്റോസ് അദ് നം ഗിബ്രേഷ്യസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: