കാസര്‍കോട്: എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് നാലു പേര് കാസര്‍കോട്ട് അറസ്റ്റിലായി. തമിഴ്നാട് ത്രിച്ചിനാപ്പള്ളി തെന്നൂര്‍ ഇനാംദാര്തോപ്പിലെ പി.ജയറാം (30), കണ്ണൂര്‍ കരിക്കായം മണക്കടവിലെ ആല്വിന് കെ.വി (25), കോഴിക്കോട് സ്വദേശി അഖില്‍ ജോര്‍ജ് (27), കോട്ടയം രാമപുരം ഏഴച്ചേരിയിലെ എ.എസ് സന്ദു നപോളിയന്‍ (21) എന്നിവരെയാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പണമാണ് സംഘം തട്ടിയെടുക്കുന്നത്. ജയറാം ആണ് സൂത്രധാരന്‍. മറ്റുള്ളവര്‍ ഇയാളുടെ സഹായികളാണ്. ഗോവയില്‍ വെച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. എ ടി എം കാര്‍ഡിന്റെ ബാര്‍ കോഡുകള്‍ സംഘടിപ്പിച്ച് മറ്റൊരു എ ടി എം കാര്‍ഡുപയോഗിച്ച് അതിലേക്ക് പണമെത്തിക്കുന്ന തരത്തിലാണ് സംഘം തട്ടിപ്പ് നടത്തിവന്നിരുന്നത്.
ഇത്തരത്തില്‍ ലക്ഷങ്ങള്‍ പലരില്‍ നിന്നായി സംഘം തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: